ഒരു നിമിഷമെങ്കിലും മനുഷ്യനായി ജീവിക്കാനാണ് അവള്‍ ഒരു ചെറു ചുവടുവെച്ചത്… നക്ഷത്രക്കൂട്ടങ്ങളുടെ താക്കോലുകളുപയോഗിച്ച് വാതില്‍ തുറക്കാന്‍ കഴിയുന്ന വീടിനെക്കുറിച്ചുള്ളതായിരുന്നു അവളുടെ സ്വപ്നങ്ങള്‍… പക്ഷേ, വേണ്ടപ്പെട്ടവര്‍തന്നെ ചുറ്റിവരിയുന്ന സര്‍പ്പമായി മാറിയതോടെ സ്വപ്നം കാണാന്‍ പോലും അവള്‍ക്കു ഭയമായി. താനെന്ന ‘പാനീയ’ത്തെ വലിച്ചുകുടിച്ച് ചുണ്ടു തുടച്ചശേഷം അടുത്ത ‘പാനീയ’ത്തെ തേടിപ്പോകുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അവളെ നാലുചുറ്റുംനിന്ന് വരിഞ്ഞുമുറുക്കി… പെണ്ണുടലുമായി ജീവിച്ചിരിക്കുന്നതിന്റെ മുറിപ്പാടുകള്‍ പേറുന്ന 16 കഥകള്‍. ‘ഒരു പെണ്‍കുട്ടി ഒരു പാനീയം’. അമൃതാ പ്രീതം. പരിഭാഷ – രാജീവ് ഒതയമംഗലത്ത്. മാതൃഭൂമി. വില 161 രൂപ.
ഒരു പെണ്‍കുട്ടി ഒരു പാനീയം
