7 1

സ്ത്രീകളിലും പുരുഷന്മാരിലും ടൈപ് 2 പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരില്‍ ഹൃദ്രോഗമോ അന്തിമഘട്ട വൃക്കരോഗമോ വരാനുള്ള സാധ്യത കൂടുതലാണെന്നും എന്നാല്‍ സ്ത്രീകളില്‍ ഉത്കണ്ഠ, വിഷാദം, തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം ബാധിച്ച സ്ത്രീകളില്‍ പ്രമേഹം നിര്‍ണയിച്ചതിനുശേഷം ഉത്കണ്ഠ, വിഷാദം പോലുള്ളശ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ കൂടുതലായിരുന്നു. അതേസമയം പുരുഷന്മാരില്‍ ഹൃദ്രോഗത്തിന്റെയും വൃക്കരോഗത്തിന്റെയും സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. ഇരുവിഭാഗങ്ങളിലും ഉയര്‍ന്ന രക്തസമ്മര്‍ദം ഏറ്റവും സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണെന്നും ഗവേഷകര്‍ കണ്ടെത്തി. പ്രമേഹവും രക്തസമ്മര്‍ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും രണ്ടും ഒരുപോലെ നിരീക്ഷിച്ച് ചികിത്സിക്കണമെന്നും വ്യക്തമാക്കുകയാണ് ഗവേഷകര്‍. ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചതിനുശേഷം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളവരില്‍ അകാലമരണസാധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് ഇന്‍സുലിന്‍ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാന്‍ക്രിയാസിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്നങ്ങള്‍, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *