w 412h 232croprect 0x1x1600x899imgid 01m1g6pnzm355e8h8gpst65k74imgname ramesh chennithala 1788324042740

എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂ, അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *