രാഹുൽ ഗാന്ധി ചുരാ ചന്ദ് പൂരിൽ കലാപ ബാധിത മേഖലകളിലെ ക്യാംപുകൾ സന്ദർശിക്കുന്നു. ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ അവിടെ എത്തിയത്.കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ആകാശമാർഗ്ഗം രാഹുൽ ഗാന്ധിക്ക് യാത്ര തുടരാമെന്ന പൊലീസ് നിലപാടിനെ തുടർന്ന് അദ്ദേഹം ഹെലികോപ്റ്റർ മാർഗം ചുരാചന്ദ്പൂരിൽ എത്തുകയായിരുന്നു.
രാഹുൽ ഗാന്ധി ചുരാ ചന്ദ് പൂരിൽ
