രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, ഹെലികോപ്ടർ മാർഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതർ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദർശിച്ചു. മൊയ്റാങില്‍ സന്ദർശനം നടത്താന്‍ രാഹുലിന് അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. ചുരാചന്ദ്പ്പൂരിന് ശേഷം ബിഷ്ണുപൂരിലെ മൊയ്റാങ്ങിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മൊയ്റാങ്ങിലേക്ക് പോകാൻ റോഡ് മാര്‍ഗവും വ്യോമമാർഗവും അനുമതി ലഭിച്ചില്ല. നാളെ സന്ദർശനം തുടരാനാകുമോയെന്നതിലും അവ്യക്തത തുടരുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി
