രാഹുൽ ഗാന്ധി ഇംഫാലിലേക്ക് മടങ്ങുന്നു. രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞതിനെ തുടർന്നാണ് മടങ്ങുന്നത്. രാഹുലിനെ തടഞ്ഞതിൽ പോലീസിനെതിരെ പ്രതിഷേധം ഉണ്ടായി.ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. വിഷണുപൂരിൽ രാഹുൽ ഗാന്ധിയും സംഘവും എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. രാഹുല്‍ പോകുന്ന മേഖലയില്‍ പ്രശ്നങ്ങളുള്ളതിനാല്‍ കടത്തി വിടാന്‍ ആകിലെന്ന നിലപാടിലാണ് പൊലീസ്.
രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു
