Posted inവിനോദം

‘വോയ്‌സ് ഓഫ് സത്യനാഥ’നിലെ ആദ്യ ലിറിക് വിഡിയോ സോങ്

മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്- റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥ’നിലെ ആദ്യ ലിറിക് വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച്, അങ്കിത് മേനോന്‍ സംഗീതം നല്‍കി സൂരജ് സന്തോഷും അങ്കിത് മേനോനും കൂടി ആലപിച്ച ഓ പര്‍ദേസി എന്ന ഗാനം ആണ് പുറത്തിറങ്ങിരിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ റാഫി തന്നെയാണ്. ജോജു ജോര്‍ജ്ജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. […]

Posted inവിനോദം

ഷൈന്‍ ടോം ചാക്കോ ആലപിച്ച ഗാനം ‘കൊച്ചിയാ…’

‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി നടന്‍ ഷൈന്‍ ടോം ചാക്കോ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘കൊച്ചിയാ…’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക്കാണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജു ജോര്‍ജ് പാട്ടിനു വരികള്‍ കുറിച്ചു സംഗീതം പകര്‍ന്നിരിക്കുന്നു. ‘കൊച്ചിയാ…’ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഷൈന്‍ ടോമിനൊപ്പം ഗൗതം അനില്‍കുമാര്‍, ശ്രീമോന്‍ വേലായുധന്‍ എന്നിവരും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആശിഷ് ബിജു ആണ് പാട്ടിനു വേണ്ടി […]

Posted inഓട്ടോമോട്ടീവ്

ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ് അവതരിപ്പിച്ചു

ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ് എന്നീ മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ട്രയംഫ് – ബജാജ് പങ്കാളിത്തത്തോടെ വിപണിയിലെത്തുന്ന ആദ്യ ബൈക്കുകളാണ് ഇവ. ഇന്ത്യയിലെ ബജാജ് പ്ലാന്റില്‍ നിര്‍മിച്ച ശേഷം വില്‍പനയും ബജാജ് തന്നെ നിര്‍വഹിക്കുമെന്നാണ് പ്രാഥമിക സൂചനകള്‍. ഇരു വാഹനങ്ങള്‍ക്കും 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. സ്പീഡ് 400 എന്ന മോഡലിന്റെ ഡിസൈന്‍ സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള വിധത്തിലാണ്. സ്‌ക്രാംബ്ലര്‍ 900 മോഡലില്‍ […]

Posted inപുസ്തകങ്ങൾ

ശിവകാമിയുടെ ശപഥം – 2 ഭാഗങ്ങള്‍

കലയെയും സാഹിത്യത്തെയും അതിയായി സ്‌നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവര്‍മ്മന്റെയും മകന്‍ നരസിംഹവര്‍മ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവല്‍. നരസിംഹവര്‍മ്മനും നര്‍ത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിച്ചു കൊണ്ട് തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവല്‍ പൊന്നിയിന്‍ സെല്‍വനെന്ന കല്‍ക്കിയുടെ പില്‍ക്കാല നോവല്‍ പോലെ തന്നെ പ്രശസ്തമാണ്. ‘ശിവകാമിയുടെ ശപഥം – 2 ഭാഗങ്ങള്‍’. കല്‍ക്കി കൃഷ്ണമൂര്‍ത്തി. ഡിസി ബുക്‌സ്. വില 1139 രൂപ.  

Posted inആരോഗ്യം

ഫാറ്റി ലിവര്‍ ശാരീരിക ചലനത്തില്‍ വ്യത്യാസമുണ്ടാക്കാം

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഫാറ്റി ലിവര്‍ രോഗം സാധാരണ ശാരീരിക ചലനത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് ഡല്‍ഹി സികെ ബിര്‍ല ഹോസ്പിറ്റലിലെ അഡ്വാന്‍സ്ഡ് സര്‍ജിക്കല്‍ സയന്‍സസ് ആന്‍ഡ് ഓങ്കോ സര്‍ജറീസ് ഡയറക്ടര്‍ ഡോ. അമിത ജാവേദ്. കാലെടുത്ത് വയ്ക്കുന്നതിലെ നീളം, വേഗം, നടപ്പിലെ ഏകോപനം എന്നിവയിലാണ് ഈ മാറ്റങ്ങള്‍ ദൃശ്യമാകുന്നത്. ഇതിനെ തുടര്‍ന്ന് ചിലര്‍ മുടന്തി നടക്കുകയും ചിലര്‍ ബലം പിടിച്ച് നടക്കുകയും ചിലര്‍ കാലുകള്‍ അമിതമായി പൊക്കുകയും ചിലര്‍ ഒരു വശത്തേക്ക് ചെരിഞ്ഞ് നടക്കുകയുമൊക്കെ ചെയ്യാം. അടിവയറ്റിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണങ്ങള്‍ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജൻ

കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.കോൺഗ്രസ്‌ ഇത് പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്കെതിരായ കുറ്റങ്ങൾ മറച്ചുവെക്കാനാണ്.അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട് മായ്ച്ചു കളയാൻ ആകില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍. പത്തിരുപത് വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് എന്തിനെന്നറിയില്ല. മാത്രമല്ല ഒരു നേതാവ് എന്നുമാത്രമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതെന്നും ഇപിജയരാജന്‍ പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരില്‍. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. കുക്കി മേഖലയായ ചുരാന്ദ്പൂരിലാണ് ആദ്യസന്ദര്‍ശനം. മെയ്‌തെയ് അഭയാര്‍ത്ഥി ക്യാമ്പിലേക്കും പോകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്. സാന്ത്വന സന്ദേശവുമായാണ് രാഹുലിന്റെ സന്ദര്‍ശനമെന്ന് എഐസിസി. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ സ്ഥിതി ഇനിയും മെച്ചപ്പെട്ടില്ല. രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമായില്ല. എസ്എഫ്‌ഐ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുലിന്റെ മണിപ്പൂർ സന്ദ‌ർശനത്തെ വിമർശിച്ച് ബിജെപി

രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളെയോർത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് സന്ദ‌ർശനത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം. കോണ്‍ഗ്രസിന്‍റെ കാലത്ത് സംഘർഷം ഉണ്ടായപ്പോള്‍ രാഹുല്‍ സന്ദർശനം നടത്തിയില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് യാത്ര തിരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ സംഘർഷം ആസൂത്രിതമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്

ഭരണ ഘടന തരുന്ന സ്വാതന്ത്രം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും,അതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.ഇന്ത്യയിൽ വിവേചനം ഇല്ലെന്നാണ് അമേരിക്കയിൽ പോയപ്പോൾ പ്രധാനമന്ത്രി പറഞ്ഞതെന്നും,അത് മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. എന്നാൽ മാത്രമേ അതിൽ ആത്മാർത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്നം. മണിപ്പൂർ കത്തി എറിയുമ്പോൾ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവില്‍ കോഡിനെതിരെ പാളയം ഇമാം

ഏക സിവിൽ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി.ഏക സിവിൽ കോഡ് ഭരണ ഘടന നൽകുന്ന സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്നും പാളയം ഇമാം പ്രതികരിച്ചു. ഏക സിവിൽ കോഡില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വ്യക്തമാക്കിയിരുന്നു.