Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ

ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കെ.സി വേണു​ഗോപാൽ.ഏക സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും,പാർലമെൻ്റിൽ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വര്‍ക്കലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിവാഹ ദിവസം പുലര്‍ച്ചെ വധുവിന്റെ അച്ഛനെ അയല്‍വാസികള്‍ വെട്ടിക്കൊന്നു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കേ, ഇന്നലെ അര്‍ധരാത്രിയോടെ വീട്ടിളെ ആഘേഷ പരിപാടികള്‍ അവസാനിച്ച് എല്ലാവരും പിരിഞ്ഞതിനു പിറകേയാണ് ആക്രമണമുണ്ടായത്. വധു ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച മറ്റു സ്ത്രീകളെയും ആക്രമിച്ചു. തടയുന്നതിനിടെയാണ് രാജുവിന് അടിയേറ്റത്. ഗള്‍ഫില്‍നിന്നു മടങ്ങിവന്നശേഷം നാട്ടില്‍ ഓട്ടോ ഓടിക്കുകയായിരുന്നു രാജു. അയല്‍വാസികളായ ജിഷ്ണു, ജിജിന്‍, ശ്യം, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിൽമയ്ക്ക് താൽകാലിക ആശ്വാസം

മില്‍മയുമായി ചര്‍ച്ച നടത്തിയതിനുശേഷമേ കേരള വിപണി ഇടപെടല്‍ ഉണ്ടാകൂവെന്ന് കെ.എം.എഫ് എം.ഡി. വ്യക്തമാക്കി. കെ.എം.എഫിന് പുതിയ ചെയര്‍മാന്‍ അധികാരമേറ്റത്തിനു പിറകെയാണു മില്‍മയ്ക്ക് താല്‍കാലിക ആശ്വസം നല്‍കുന്ന തീരുമാനമുണ്ടായത്. ഇതോടെ കേരള വിപണിയില്‍ സജീവമാകാനുള്ള നീക്കങ്ങളില്‍ നിന്നു കര്‍ണാടക മില്‍ക്ക് ഫെഡറേഷനും അവരുടെ നന്ദിനി പാലും താത്കാലികമായി പിന്‍മാറി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമന നടപടിയുമായി സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്ന് നിയമോപദേശം

ഹൈക്കോടതി ഉത്തരവോടെ ഗവർണ്ണറുടെ സ്റ്റേയ്ക്ക് ഇനി നിലനിൽപ്പില്ലെന്നും പ്രിയ വർഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്നും കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിന്റെ നിയമോപദേശം.നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കിൽ മാത്രമാണ് ചാൻസലർക്ക് ഇടപെടാൻ കഴിയുക. യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ 7 പ്രകാരം ഇതിന് ചാൻസർക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ മണിപ്പൂർ സന്ദർശിക്കും

രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. വിമർശിക്കുന്നവർ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാൻ നോക്കുകയാണെന്നും കോൺഗ്രസ് പറയുന്നു.ജൂൺ 29, 30 തീയതികളിലായി രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരാജയപ്പെട്ടെന്ന വിമർശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്.ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദനിയെ വിദഗ്ധസംഘം പരിശോധിക്കും

വിചാരണ തടവുകാരനായ മദനി പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് ശേഷമേ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ തീരുമാനം ഉണ്ടാകൂ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുരുതര പ്രശ്നമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

ഏകസിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്.വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമായ എതിർപ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു. അതോടൊപ്പം ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും , ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നീലേശ്വരം പൊലീസ് അന്വേഷണം അവസാനിപ്പിച്ചേക്കും

വിദ്യ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം അവസാനിപ്പിച്ചേക്കും.നിർണായകമായ പല വിവരങ്ങളും വിദ്യയിൽ നിന്ന് കിട്ടാനുണ്ടെന്നിരിക്കെ കൂടുതൽ ചോദ്യം ചെയ്യൽ നടക്കേണ്ടതായിട്ടുണ്ട്. അഗളി പൊലീസിന് നൽകിയ അതേ മൊഴി തന്നെയാണ് വിദ്യ ഇവിടെയും നൽകിയിരിക്കുന്നത്. വ്യാജ രേഖ നിർമിച്ചത് സ്വന്തം ഫോണിലാണെന്നും, ഈ ഫോൺ നഷ്ടപ്പെട്ടുമെന്നുമാണ് വിദ്യയുടെ വാദം. ജാമ്യമനുവദിച്ച ഹൊസ്ദുർഗ് കോടതി ശനിയാഴ്ച വീണ്ടും ഹാജരാകണമെന്ന് വിദ്യയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 28

◾ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്ത് രണ്ടു നിയമങ്ങള്‍ എങ്ങനെ സാധ്യമാകും. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണ്. ഭരണഘടന തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ വികസനത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയാണെന്നും മോദി വിമര്‍ശിച്ചു. ◾സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 5,944 അധ്യാപകര്‍ ഉള്‍പെടെ 6,043 പേരെ നിയമിക്കുന്നു. 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6,043 അധിക തസ്തികകള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് […]