വണ്‍ പ്ലസ് നോര്‍ഡ് 3 ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നോര്‍ഡ് 3 രണ്ട് സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 32,999 രൂപ വിലവരും, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപയും വിലവരുമെന്നാണ് റിപ്പോര്‍ട്ട്. വിവിരങ്ങള്‍ കൃത്യമാകുകയാണെങ്കില്‍, 16 ജിബി റാമുള്ള ആദ്യത്തെ വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട്ഫോണായിരിക്കും ഇത്. നോര്‍ഡ് 3യുടെ സ്ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാം. നീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ (ഇരുണ്ട ചാരനിറം അല്ലെങ്കില്‍ നീല നിറം) നിറത്തിലും ഫോണ്‍ എത്തിയേക്കും. മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്രൊസസറിനൊപ്പമായിരിക്കും 16ജിബി റാം വരെയുള്ള വേരിയന്റുകള്‍ പ്രവര്‍ത്തിക്കുക. റാം കുറഞ്ഞ വേരിയന്റുകളും പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി സൃഷ്ടിച്ച, വണ്‍പ്ലസിന്റെ സ്വന്തം ഓക്സിജന്‍ ഒഎസ് 13 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. അമോലെഡ് സ്ക്രീന്‍ ആയിരിക്കും. റെസലൂഷന്‍ 1240×2727 പിക്സല്‍ ആയിരിക്കും. ബ്രൈറ്റ്നസിന്റെ കാര്യത്തിലും നിരാശപ്പെടുത്തിയേക്കില്ല-1450 നിറ്റ്സ് പീക് ലഭിക്കുമെന്നാണ് കേള്‍വി.
വണ്‍ പ്ലസ് നോര്‍ഡ് 3 ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍
