കുളു, മണാലി, മണ്ഡി മേഖലകളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചു. മണ്ഡിയിൽ കനത്ത മഴയിൽ ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങി. ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് പ്രദേശത്താകെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങി.
കണ്ണൂർ സർവകലാശാല നിയമോപദേശം തേടി
പ്രിയാ വർഗീസിന്‍റെ നിയമനം മരവിപ്പിച്ചു കൊണ്ടു ഗവർണർ മുന്‍പ് നൽകിയ ഉത്തരവില്‍ കണ്ണൂർ സർവകലാശാല നിയമോപദേശം തേടി. നിയമനക്കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈമാസം 22ന് പ്രിയയ്ക്ക് അനുകൂലമായി ഉത്തരവിട്ടതോടെയാണു സ്റ്റാൻഡിങ് കൗൺസൽ ഐ.വി.പ്രമോദിന്‍റെ നിയമോപദേശം തേടാന്‍ സര്‍വകലാശാല തീരുമാനിച്ചത്. സ്റ്റേ ഉത്തരവു നിലനിൽക്കെ നിയമന ഉത്തരവ് എങ്ങനെ നൽകുമെന്ന സാങ്കേതിക തടസം മറികടക്കാനാണ് നിയമോപദേശം തേടിയത്.
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു
നിഖിൽ തോമസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ നിർണായക രേഖകളായ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും,ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തി. പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തതെന്നാണ് റിപ്പോർട്ട്.
കോടതിയെ സമീപിച്ച് പ്രധാനാധ്യപകര്‍
പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില വർദ്ധിക്കുമ്പോൾ ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍. പ്രതിഷേധം പല രീതികളിൽ അറിയിച്ചിട്ടും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 26
◾മണിപ്പൂരില്‍ പട്ടാളവും തോല്‍ക്കുന്നു. പന്ത്രണ്ടു മെയ്തെയ് തീവ്രവാദികളെ പിടികൂടിയ സൈന്യത്തെ സ്ത്രീകള്‍ അടക്കമുള്ള രണ്ടായിരത്തോളം ജനക്കൂട്ടം വളഞ്ഞുവച്ചു. ആക്രമണ ഭീതിമൂലം സൈന്യത്തിനു തീവ്രവാദികളെ വിട്ടുകൊടുക്കേണ്ടിവന്നു. 18 സൈനികരെ കൊലപ്പെടുത്തിയ മെയ്തെയ് തീവ്രവാദികളെയാണ് മോചിപ്പിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മെയ്തെയ് വിഭാഗത്തെ പിന്തുണയ്ക്കുന്ന ബിരേന്‍ സിംഗിനെ മാറ്റണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ◾സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള ഡെപ്യൂട്ടേഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ […]
കെ സുധാകരനെതിരെ പറഞ്ഞത് പത്രവാർത്തയുടെ അടിസ്ഥാനത്തിലെന്ന് എം വി ഗോവിന്ദൻ
മോൺസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്ഥാനത്തിലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ പരാമർശത്തിന്‍റെ പേരിൽ കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും എന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന് സംരക്ഷണവും പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസാരിച്ച തനിക്കെതിരെ കേസുമാണ് കോൺഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് ‘ആപ്പിള്‍ പേ’ യും!
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ കമ്പനികള്‍ വാഴുന്ന ഇന്ത്യയുടെ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിളുമെത്തുന്നു. ‘ആപ്പിള്‍ പേ’ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ആപ്പിള്‍ ചര്‍ച്ച നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ടെക് ഭീമന്‍, തങ്ങളുടെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പിന്റെ പ്രാദേശികവല്‍ക്കരിച്ച പതിപ്പായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മറ്റ് ജനപ്രിയ ഡിജിറ്റല്‍ […]
‘കൊന്നെടീ പെണ്ണേ’, ധ്യാന്‍ ശ്രീനിവാസന്‍ ആലപിച്ച ഗാനം
ഗാനാലാപന മേഖലയില്‍ താനും ഏട്ടനെക്കാളും ഒട്ടും പിന്നിലല്ല എന്നു തെളിയിച്ചുകൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച ‘കൊന്നെടീ പെണ്ണേ’ എന്ന ഗാനം പുറത്തിറങ്ങി. ധ്യാന്‍ ആദ്യമായി പിന്നണി ഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ […]
‘പതിമൂന്നാം രാത്രി’ ടീസര്‍ പുറത്തെത്തി
ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, മാളവിക മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മനീഷ് ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. 52 സെക്കന്‍ഡ് ആണ് പുറത്തെത്തിയ ടീസറിന്റെ ദൈര്‍ഘ്യം. ദീപക് പറമ്പോല്‍, വിജയ് ബാബു, സോഹന്‍ സീനുലാല്‍, സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്‌നി ജെയിംസ്, രജിത് കുമാര്‍, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സ്മിനു സിജോ, സോന […]
5.4 കോടി രൂപയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി മഹേഷ് ബാബു
പുതിയ റേഞ്ച് റോവര്‍ ഗാരിജിലെത്തിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബു. ഇന്ത്യയില്‍ ഇന്നു വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ റേഞ്ച് റോവറുകളിലൊന്നാണ് മഹേഷ് ബാബു സ്വന്തമാക്കിയത്. 5.4 കോടി രൂപ റേഞ്ച് റോവറിന്റെ വില. സ്വര്‍ണ നിറത്തിലുള്ളതാണ് മഹേഷ് ബാബുവിന്റെ റേഞ്ച് റോവര്‍. ഹൈദരാബാദില്‍ സ്വര്‍ണ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും മഹേഷ് ബാബുവാണ്. ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്ളക്സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് ഈ റേഞ്ച് റോവര്‍ […]
