ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി. പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കണമെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നിലപാട് ദുരൂഹമാണെന്നുമാണ് ആപ് പറയുന്നത്. അതോടൊപ്പം രാഹുൽ ഗാന്ധിക്കെതിരെ ബിജെ പിയുമായി ചേർത്ത് ആപ് വക്താവുന്നയിച്ച ഗൂഢാലോചന ആരോപണം പിൻവലിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
പ്രതിപക്ഷ സഖ്യത്തിൽ കടുത്ത നിലപാടുമായി ആം ആദ്മി പാർട്ടി
