ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനം. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്.
കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സമസ്ത പത്രം സിറാജ്. ഇസ്ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തല്ല സഖാഫി എളമരം ലേഖനത്തില്‍ പറയുന്നു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ .അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, പക്ഷേ പരാമർശം അനുകരണീയമല്ല എന്ന് മന്ത്രി പറഞ്ഞു രാജ്യത്തിന്റെ രാഷ്‌ട്രപതി വരെ ഒരു വനിതയാണ്, മതവിശ്വാസം പിന്തുടരാം പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
സ്ത്രീകൾ സമൂഹത്തിന്‍റെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണിതെന്ന് മന്ത്രി സി വിഷ്ണുനാഥ് ഓർമ്മിപ്പിച്ചു. തുല്യതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്യുന്ന കാലമാണെന്നും ആ നിലയിൽ തന്നെ മുന്നോട്ടു പോകട്ടെയെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ലെന്നും അതിനർത്ഥം നിലപാടില്ല എന്നല്ലെന്നും മന്ത്രി കെഎം ഷാജി. താൻ കാന്തപുരത്തെ കാണാൻ പോയിട്ടില്ല. മതമാണ് പ്രശ്നം എന്നൊക്കെ പല നിലപാടും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തോൽവിയുടെ പേരിൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.
കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്. പുതിയ പ്രസിഡന്‍റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുമെങ്കിലും ഒരാള്‍ക്ക് ഒരു പദവി നല്‍കുന്നതിനോടാണ് യോജിപ്പെന്നും അദ്ദേഹം പറഞ്ഞു
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേ സ് നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേൾപ്പിക്കും. കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്.
മെസ്സി വരും എന്ന പേരിൽ നടന്ന തട്ടിപ്പിലെ ജിഎസ്ടി റിപ്പോർട്ടിൽ തുടർ നടപടി വൈകുന്നു. ജിഎസ്ടി കമ്മീഷണർക്ക് 19നാണ് റിപ്പോർട്ട് നൽകിയത്. ആർബിസിക്ക് പണം നൽകിയ രണ്ടു സ്ഥാപനങ്ങളിൽ ഒന്ന് വിശദീകരണം നൽകി. വിശദീകരണത്തിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് എസ്ഐടി
കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു.പരിയാരം തലോറയിലെ ടിവി ഗോകുൽദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത് .
നേപ്പാളിൽ നാശം വിതച്ച മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവരുടെ എണ്ണം 4,247 ആയി.
പ്രളയത്തിന് മുൻപ് അപകട മുന്നറിയിപ്പ് കൃത്യമാക്കാൻ ചൈനയോട് അഭ്യർത്ഥിച്ചിരുന്നതായി നേപ്പാളിലെ ഉദ്യോഗസ്ഥർ. എന്നാൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാതത്തെ കുറിച്ചടക്കം യാതൊരു വിവരവും ചൈനയിൽ നിന്ന് ലഭ്യമായില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.
കർണാടകയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്നും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. പെട്രോൾ പമ്പുകളിൽ എഥനോളിന്റെ കൃത്യമായ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച യുഎഇയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു.
ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് എതിരെ വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിൽ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എസ്.സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്ന് ആരോപിച്ചാണ് കേസ്.
ദുബായിലെ അൽ മിൻഹദ് വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്‍റെ അവകാശവാദം തള്ളി യുഎഇ അധികൃതർ. അൽ മിൻഹദ് വ്യോമതാവളം ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ റിപ്പോര്‍ട്ടുകളെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു.
സൗദി അറേബ്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നടപടികൾ ആരംഭിച്ചു. തമിഴ്‌നാട് സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് അടിയന്തര കോൺസുലാർ നടപടികൾ ഏകോപിപ്പിക്കുന്നത്.
യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിനിടെ വിചിത്രമായ പരാതിയുമായി പ്രമുഖ താരങ്ങൾ. മത്സരവേദിയായ ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിലെ കോർട്ടുകളിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം പടരുന്നത് തങ്ങൾക്ക് വലിയ രീതിയിൽ പ്രയാസമുണ്ടാക്കുന്നു എന്നാണ് താരങ്ങൾ ഉന്നയിച്ചിരിക്കുന്ന പരാതി.
ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില്‍ നിരവധി ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ഹോസെ മൗറീഞ്ഞോ പരിശീലകനായെത്തിയ പുതിയ സീസണിൽ വിജയത്തുടർച്ച നിലനിർത്തി റയൽ മാഡ്രിഡ്. ലാ ലിഗയിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തത്.
