ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് എതിരെ വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിൽ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എസ്.സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്ന് ആരോപിച്ചാണ് കേസ്. ഖാർഗെയുടെ വേദിയിൽ ശുദ്ധീകരണം നടത്തിയവർക്ക് എതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്
