മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കൾക്ക് നിർദേശം നല്കിയിരിക്കുന്നത്. ജന്തർമന്തർ വളയാൻ നീക്കമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. സുപ്രീംകോടതിയിലെ നടപടികൾ എന്താവുമെന്ന് അറിയാൻ കാത്തിരിക്കണമെന്ന് ഇന്ത്യാസഖ്യത്തിലെ നേതാക്കൾ വ്യക്തമാക്കി. ദില്ലിയിൽ ഒക്ടോബർ 20 വരെ കേന്ദ്രസേനകളുടെ സാന്നിധ്യം വേണമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 273 കമ്പനി കേന്ദ്രസേന 20 വരെ ദില്ലിയിൽ തുടരണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് പൊലീസിന്റെ കത്ത്.
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി
