Untitled Design 2026 10 14T102220.371

ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമാണ് ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർ​ഗിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് അഞ്ചുദിവസം റിമാൻഡ് ചെയ്തത്. അതേസമയം, കേസിൽ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *