വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മയാണ് ഏകദിന നായകന്‍. ജൂലൈ പന്ത്രണ്ടിനാണ് ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. ടെസ്റ്റ് ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല. സഞ്ജുവിന് പുറമെ ജയദേവ് ഉനദ്കട്ട്, ഋതുരാജ് ഗെയ്ക്‌വാദ്, ഉംറാന്‍ മാലിക് എന്നിവരും ഏകദിന ടീമിലിടം നേടി.
പ്രതിപക്ഷ സഖ്യയോഗത്തെ പരിഹസിച്ച് അമിത് ഷാ
16 പാർട്ടികളിൽ നിന്ന് 22 നേതാക്കളാണ് പ്രതിപക്ഷ സഖ്യയോഗത്തിൽ പങ്കെടുത്തത്. 6 മുഖ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ആദ്യം സംസാരിച്ചത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് പാർട്ടികൾ ഒന്നിക്കണമെന്ന് നിതീഷ് കുമാർ യോഗത്തിൽ പറഞ്ഞു. അതോടൊപ്പം പ്രതിപക്ഷ സഖ്യയോഗത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നടക്കുന്നത് ഫോട്ടോ സെഷൻ മാത്രമാണെന്ന് അമിത്ഷാ പറഞ്ഞു. മോദിയെ ഒറ്റക്ക് തോൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പരസ്യമായി സമ്മതിച്ചതിന് നന്ദിയെന്ന് സ്മൃതി ഇറാനിയും പറഞ്ഞു.
ലൈഫ് മിഷൻ കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി
ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി .സ്വപ്നയുടെയും സരിത്തിന്റയും മൊഴികൾ രേഖപ്പെടുത്തിയിരുന്നെന്ന് ഇഡി അറിയിച്ചു. ശിവശങ്കറിന്റേയും സന്ദീപിന്റെയും റിമാൻഡ് ഓഗസ്റ്റ് 5 വരെ നീട്ടി. ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് സ്വപ്നയും സരിതും ആവശ്യപ്പെട്ടു, സരിത്തിന് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 23
◾സംസ്ഥാനത്തു മാലിന്യം തള്ളുന്ന 5567 കേന്ദ്രങ്ങളില്‍ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. വീണ്ടും അവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും നടപടിയെടുത്തെന്നും മന്ത്രി. 84.89 ശതമാനം മാലിന്യവും നീക്കി. ശേഷിക്കുന്നവ ഉടനേ നീക്കും. പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗവും ചേര്‍ന്നു. ◾തൊപ്പി എന്നറിയപ്പെടുന്ന യൂ ട്യൂബര്‍ നിഹാലിനെ എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അര്‍ധരാത്രിയോടെ നിഹാല്‍ […]
ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത് .പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. എന്നാൽ പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ലെന്നും, സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
നികുതി വെട്ടിപ്പിന്റെ കണക്ക്
ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടത്തി. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്.മറ്റു യൂട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും.
ബൈജൂസ് ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഡിലോയിറ്റ് പിന്മാറി
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്രാ ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്‍ഡ് സെല്‍സ് പിന്മാറി. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025 മാര്‍ച്ച് വരെയായിരുന്നു ഡിലോയിറ്റിന്റെ കാലാവധി. ഡിലോയിറ്റ് പിന്മാറിയതോടെ 2022 സാമ്പത്തിക വര്‍ഷം മുതലുള്ള ഓഡിറ്ററായി പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ ബിഡിഒയെ നിയമിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷം […]
സ്പാം കോളുകള്‍ ഇനി സ്വയം മ്യൂട്ട് ചെയ്യാം!
സ്പാം കോളുകളെ പേടിക്കാതെ ഇനി വാട്ട്‌സാപ്പ് ഉപയോഗിക്കാം. വാട്ട്‌സാപ്പില്‍ സ്പാം കോളുകള്‍ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകള്‍ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ മെറ്റാ ചാനല്‍ അനുസരിച്ച് പുതിയ ഫീച്ചര്‍ വാട്ട്‌സാപ്പിനെ കൂടുതല്‍ സ്വകാര്യമാക്കാന്‍ സഹായിക്കുന്നു. ബീറ്റ വേര്‍ഷനിലാണ് നിലവില്‍ ഇത് ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് ,ഐഒഎസ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. പ്രൈവസി സെറ്റിങ്‌സ് മെനു വഴി ഉപയോക്താവിന് അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഓട്ടോമാറ്റിക്കലി മ്യൂട്ടാക്കാനാകും. […]
‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രീകരണം കഴിഞ്ഞു
ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. ‘അന്വേഷിപ്പിന്‍ കണ്ടെത്തു’മിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. കോട്ടയത്തും, കട്ടപ്പനയിലും തൊടുപുഴയിലുമായിട്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ടൊവിനൊയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പി പി കുഞ്ഞികൃഷ്ണന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, […]
വിദ്യാ ബാലന്‍ നായികയാകുന്ന ചിത്രം ‘നീയത്’ ട്രെയിലര്‍
വിദ്യാ ബാലന്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘നീയത്’. വിദ്യയുടെ ‘നീയത്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു മര്‍ഡര്‍ മിസ്റ്ററി ഴോണറിലുള്ള ചിത്രമാണ് ഇത്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോന്‍ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത […]
