Posted inലേറ്റസ്റ്റ്

പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വകുപ്പുതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം ചേര്‍ന്നു. ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. അതേസമയം വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു.പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്‍റ്  കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ  പോലീസിനോട് പറഞ്ഞു. രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്‍റെ  ആവശ്യത്തെ കോടതിയിൽ പ്രതിഭാഗം എതിർത്തു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് പ്രതിപക്ഷ നേതാവ്

നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്‍റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ ഇപ്പോള്‍ എല്‍.ഡി.എഫിലെ അനൈക്യം കണ്ട് പതറി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് എല്‍.എഡി.എഫ് ഘടകകക്ഷി നേതാവായ എം.വി ശ്രേയാംസ് കുമാറിനെതിരെ സി.പി.എം സൈബര്‍ ആക്രമണമാരംഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 22

◾സംസ്ഥാനത്ത് തെരുവുനായകള്‍ക്കു ദയാവധത്തിനുള്ള ചട്ടം കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എംബി രാജേഷ്. ചികിസിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങളുള്ളതും മാരക മുറിവുകളുള്ളതുമായ തെരുവുനായ്ക്കളെയാണു ദയാവധം ചെയ്യുക. കേന്ദ്ര നിയമം പ്രായോഗികമല്ല. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ◾കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനു പ്രിയ വര്‍ഗീസിനു വേണ്ടത്ര യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ കുറവ്, പവന് 43,600 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ മൂന്ന് ദിവസമായി വില കുറയുന്ന സ്വര്‍ണവില ഇന്ന് 43,600ലേക്ക് എത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചക്കിടെ ആയിരം […]

Posted inടെക്നോളജി

ഡെസ്‌ക്ടോപ്പില്‍ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പ് കോള്‍ ചെയ്യാം

സ്മാര്‍ട്ട്ഫോണിലേതിന് സമാനമായ നിലയില്‍ ഡെസ്‌ക്ടോപ്പില്‍ നിന്നും വാട്സ്ആപ്പ് വോയ്സ് കോളും വീഡിയോ കോളും ചെയ്യാന്‍ കഴിയും. നേരത്തെ ഒരാളുമായി മാത്രമേ ഇത്തരത്തില്‍ കോളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെ പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് കോളുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരേ സമയം എട്ടുപേരെ വരെ ഗ്രൂപ്പ് കോളിലൂടെ ബന്ധിപ്പിക്കാന്‍ സാധിക്കും. മാര്‍ച്ചിലാണ് ഡെസ്‌ക്ടോപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഡെസ്‌ക് ടോപ്പില്‍ ഫോണ്‍ ഉപയോഗിച്ച് വാട്സ്ആപ്പ് തുറക്കുക. ഫോണിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഇത് ചെയ്യേണ്ടത്. […]

Posted inവിനോദം

വിജയ് നായകനായെത്തുന്ന ‘ ലിയോ’ ഫസ്റ്റ് ലുക്ക്

വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. കൃത്യം 12 മണിക്ക് തന്നെ പോസ്റ്റര്‍ റിലീസായി. കൈയില്‍ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. വിജയ് സിനിമയിലൂടെ ഫസ്റ്റ് ലുക്ക് ഇത്രയും വൈലന്റ് ലുക്കില്‍ ആദ്യമായാണ് പുറത്തിറങ്ങുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സ്വര്‍ണനിറത്തിലായിരുന്ന ലിയോ ടൈറ്റില്‍ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ തന്നെ ചിത്രത്തിലെ ആദ്യഗാനവും […]

Posted inവിനോദം

‘കേരള ക്രൈം ഫയല്‍സ്-ഷിജു പാറയില്‍ വീട് നീണ്ടകര’ ജൂണ്‍ 23ന്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സീരീസ് ‘കേരള ക്രൈം ഫയല്‍സ്-ഷിജു പാറയില്‍ വീട് നീണ്ടകര ‘ സ്ട്രീമിംഗ് ആരംഭിക്കുന്നു. ജൂണ്‍ 23നാണ് സ്ട്രീമിംഗ് തുടങ്ങുക. വളരെ പുതുമയാര്‍ന്നതും നൂതനവുമായ കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലറാണ്. ലാലും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഒന്നിലധികം ഭാഷകളില്‍ സീരീസ് ലഭ്യമാകും. ഒരു സാധാരണ ഫീച്ചര്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി, വെബ് സീരിസ് […]

Posted inഓട്ടോമോട്ടീവ്

വന്‍ കിഴിക്കിഴിവില്‍ മാരുതി സെലേരിയോ

മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും ഹിറ്റായ മോഡലുകളില്‍ ഒന്നാണ് സെലേരിയോ. 2023 ജൂണില്‍ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് നിരവധി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വന്‍ വിലക്കിഴിവ് ലഭിക്കുന്ന മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. 61,000 രൂപയോളം വിലക്കിഴിവ് സെലേരിയോയ്ക്ക് ലഭിക്കുന്നു. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്കാണ് 61,000 രൂപ കിഴിവ് ലഭിക്കുന്നത്. എഎംടി പതിപ്പുകള്‍ക്ക് 31,000 രൂപയും സിഎന്‍ജി ട്രിമ്മുകള്‍ക്ക് 57,000 രൂപയും വിലക്കിഴിവ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് […]

Posted inപുസ്തകങ്ങൾ

വിജയനഗരി

പമ്പ കമ്പാന എന്ന കവയിത്രിയാല്‍ രചിക്കപ്പെട്ട സംസ്‌കൃത കാവ്യത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിജയനഗരി അഥവാ ബിസ്നാഗ എന്ന രാജ്യത്തിന്റെ ചരിത്രം വിവര്‍ത്തനം ചെയ്യുന്ന അത്ര വിദഗ്ദ്ധനല്ലാത്ത ഒരു പരിഭാഷാകാരന്റെ കൃതിയായി റുഷ്ദി സങ്കല്പിച്ചെടുക്കുന്ന നോവല്‍. ചരിത്രം സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്നും സങ്കല്പം ചരിത്രമോ കഥയോ എന്നും തീരുമാനിക്കാനാവാത്ത തരത്തില്‍ മനുഷ്യാനുഭവങ്ങളുടെ അതീത യാഥാര്‍ത്ഥ്യങ്ങളുടെയോ മാന്ത്രിക യാഥാര്‍ത്ഥ്യങ്ങളുടെയോ ഒരു ലോകം സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചവതരിപ്പിക്കുകയാണിവിടെ റുഷ്ദി. പമ്പ കമ്പാന മാന്ത്രികവിത്തുകളെറിഞ്ഞ് മുളപ്പിച്ചെടുക്കുന്ന രാജ്യവും രാജാക്കളും പ്രജകളുമാണ് ഇതിലെ ചരാചരങ്ങളെല്ലാം. ഏവര്‍ക്കും […]