മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും ഹിറ്റായ മോഡലുകളില്‍ ഒന്നാണ് സെലേരിയോ. 2023 ജൂണില്‍ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് നിരവധി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വന്‍ വിലക്കിഴിവ് ലഭിക്കുന്ന മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. 61,000 രൂപയോളം വിലക്കിഴിവ് സെലേരിയോയ്ക്ക് ലഭിക്കുന്നു. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്കാണ് 61,000 രൂപ കിഴിവ് ലഭിക്കുന്നത്. എഎംടി പതിപ്പുകള്‍ക്ക് 31,000 രൂപയും സിഎന്‍ജി ട്രിമ്മുകള്‍ക്ക് 57,000 രൂപയും വിലക്കിഴിവ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് മാരുതി സുസുക്കി സെലേറിയോ എത്തുന്നത്. ഇത് 67പിഎസ് പവറും 89 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 5.35 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില. പെട്രോളില്‍ നാല് വകഭേദങ്ങളിലാണ് ഇത് വരുന്നത്. അതേസമയം, സിഎന്‍ജിയില്‍ ഒരേയൊരു ഓപ്ഷന് മാത്രമേയുള്ളൂ. വിഎക്സ്ഐ. ഈ മോഡലാണ് 35 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നത്. ഇത് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ വരുന്നു.
വന്‍ കിഴിക്കിഴിവില് മാരുതി സെലേരിയോ
