ബഹിരാകാശത്ത് വിരിഞ്ഞ പൂവ്. അങ്ങനെയൊരു പൂവുണ്ടോ. ഉണ്ടത്രേ. അങ്ങനെയൊരു പൂവിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. ഇന്‍സ്റ്റ പേജിലൂടെയാണ് ബഹിരാകാശപ്പൂവിന്റെ ചിത്രം പുറത്തുവിട്ടത്. ഓറഞ്ച് ഇതളുകളുള്ള സിന്നിയ പൂവാണ് ബഹിരാകാശത്തു വിരിഞ്ഞത്. ബഹിരാകാശത്തു ജീവന്റെ നാമ്പുകള്‍ നട്ടുവളര്‍ത്താനുള്ള പരീക്ഷണങ്ങള്‍ അമ്പതിലേറെ വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. എഴുപതുകള്‍ മുതല്‍ തന്നെ ബഹിരാകാശത്ത് ചെടികള്‍ വച്ചുപിടിപ്പിക്കാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും നടക്കുകയാണ്. 2015 ല്‍ തുടങ്ങിയ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശത്തു ഒരു പൂന്തോട്ടംതന്നെ സജ്ജമാക്കിയിട്ടുണ്ട്. ആ തോട്ടത്തില്‍ വിരിഞ്ഞ പൂവാണത്രേ ഇത്. ബഹിരാകാശ യാത്രികനും ഗവേഷകനുമായ ജെല്‍ ലിന്‍ഗ്രെന്റെ നേതൃത്വത്തിലാണത്രേ ഈ പ്രോജക്ട് യാഥാര്‍ത്ഥ്യമായത്. നേരത്തെ ലെറ്റൂസ്, തക്കാളി, മുളക് എന്നിവയെല്ലാം ബഹിരാകാശത്ത് മുളപ്പിച്ചെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനു പിറകേയാണ് പൂവു വിരിയിച്ചെടുത്തതിന്റെ ചിത്രം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നാസ പകര്‍ത്തിയ ചിത്രത്തില്‍ പൂവിനു പിന്നില്‍ ഭൂമിയുടെ ഒരു ഭാഗവും താഴെ കറുപ്പു നിറത്തില്‍ ബഹിരാകാശവും കാണാം.
ബഹിരാകാശപ്പൂവ്
