ശ്മശാനത്തില്‍ ഒരു ഹോട്ടല്‍ തുടങ്ങിയല്‍ വിജയിക്കുമോ? വിജയിക്കുമെന്നാണ് അഹമ്മദാബാദിലെ ലക്കി റെസ്റ്റോറന്റ് തെളിയിച്ചിരിക്കുന്നത്. ഈ റെസ്റ്റോറന്റ് ഒരു ഖബര്‍സ്ഥാനിലാണ്. ശവക്കുഴികളും ഖബറുകളും ഉള്‍പെടുത്തിയാണ് ഈ റസ്റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ റസ്റ്റോറന്റ്. 72 വര്‍ഷംമുമ്പ് ആരംഭിച്ചതാണ് ഈ ഹോട്ടല്‍. കബര്‍സ്ഥാനില്‍ റസ്റ്റോറന്റ് നിര്‍മിച്ചത് ഇസ്ലാം മത വിശ്വാസിയല്ലെന്നതാണ് വിചിത്രമായ ഒരു വിശേഷം. റസ്റ്ററന്റ് ഉടമയുടെ പേര് കൃഷ്ണന്‍കുട്ടി എന്നാണ്. റെസ്റ്റോറന്റ് പണിയാനായി സ്ഥലം വാങ്ങിയപ്പോള്‍ അവിടെ മരിച്ചവര്‍ അന്ത്യവിശ്രമം കൊള്ളുന്ന കബര്സ്ഥാനാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഹോട്ടല്‍ പണിയാന്‍ തുടങ്ങിയപ്പോഴേക്കും കബറുകള്‍ പൊളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മരിച്ചവരുടെ ബന്ധുക്കള്‍ അദ്ദേഹത്തെ സമീപിച്ചു. ഖബറുകളെല്ലാം നിലനിര്‍ത്തി അവിടെത്തന്നെ റസ്റ്റൊറന്റ് നിര്‍മിച്ചു. ഖബറുകളെല്ലാം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അവയ്ക്കു ചുറ്റുമിരുന്ന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. മരിച്ചവര്‍ക്ക് ആദരമേകുന്ന റസ്റ്റോറന്റാണെന്നാണ് ലക്കി റസ്റ്റോറന്റിന്റെ അവകാശവാദം. ഖബര്‍സ്ഥാനിലെ റസ്റ്റോറന്റിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്.
ഖബര്‍സ്ഥാനിലെ റസ്റ്റോറന്റ്
