കോവിഡ് വാക്സീന് കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പരിശോധിക്കുന്നു. നാല് വ്യത്യസ്ത അന്വേഷണമാണ് ഐസിഎംആര്‍ ഗവേഷകര്‍ നടത്തുന്നത്. ഒന്ന്, യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണം കൂടിയതിന്റെ കാരണം, രണ്ടാമത്തേത് വാക്സീന്, ദീര്‍ഘകാല കോവിഡ് പ്രശ്നങ്ങള്‍, രോഗതീവ്രത തുടങ്ങിയവയും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയന്നത്. ഇതിനായി 40ല്‍പരം ആശുപത്രികളില്‍ രോഗികളുടെ വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മൂന്നാമത്തേത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലം രോഗികള്‍ പെട്ടെന്നു മരിക്കുന്ന സംഭവം. നാലാമത്തേത്, ഹൃദയാഘാതം സംഭവിക്കുകയും എന്നാല്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം. കോവിഡ് രോഗബാധയും പെട്ടെന്നുണ്ടാകുന്ന മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന ആശങ്ക ഗൗരവമായി തന്നെ പരിശോധിക്കുന്നുണ്ട്. കോവിഡ് ബാധിക്കുന്നവരില്‍ 6% പേര്‍ക്കു വരെയാണ് രോഗതീവ്രത കൂടുതലെന്നു കണ്ടെത്തിയിട്ടുള്ളത്. കോവിഡ് മുക്തി നേടിയാലും പ്രശ്നങ്ങള്‍ തുടരാം. ശ്വാസകോശം, ഹൃദയം, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യാം. ഒരു വര്‍ഷം വരെ പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കാം. കൃത്യമായ പരിചരണമുണ്ടെങ്കില്‍ മറികടക്കാനും കഴിയും.
കോവിഡ് വാക്സീന് കുത്തിവയ്പും ഹൃദയാഘാതവും
