മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ വീണ്ടും തമിഴ് സിനിമയില്‍. ‘അസുരനി’ലൂടെയായിരുന്നു മഞ്ജു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്ജു തമിഴകത്തെ മനംകവര്‍ന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റര്‍ എക്സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് ഈ ചിത്രത്തില്‍ നായകന്മാരായി എത്തുക. സ്റ്റണ്ട് സില്‍വയാണ് സ്റ്റണ്ട് ഡയറക്ഷന്‍. പ്രിന്‍സ് പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ദിപു നൈനാന് തോമസാണ് സംഗീതം. വിഷ്ണു വിശാല്‍ നായകനായ ഹിറ്റ് ചിത്രം ‘എഫ്ഐആര്‍’ ഒരുക്കിയതും മനു ആനന്ദ് ആണ്.
‘മിസ്റ്റര്‍ എക്സ്’ലൂടെ മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍
