Posted inവിനോദം

വിജയ് ആലപിച്ച ‘ലിയോ’യുടെ ആദ്യ സിംഗിള്‍ പ്രൊമോ

ജൂണ്‍ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ ‘ലിയോ’യുടെ ആദ്യ സിംഗിള്‍ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. ലിയോയിലെ ആദ്യ സിംഗിള്‍ വിജയ്‌യുടെ 49-ാം ജന്മദിനമായ ജൂണ്‍ 22 ന് അവതരിപ്പിക്കുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഗാനത്തിന്റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. ‘നാ റെഡി’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് […]

Posted inവിനോദം

‘പാപ്പച്ചന്‍ ഒളിവിലാണ്’ ചിത്രത്തിലെ ഗാനം ‘കൈയെത്തും ദൂരത്ത്’

സൈജു കുറുപ്പ്, സ്രിന്ദ, ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ ‘കൈയെത്തും ദൂരത്ത്’ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓസേപ്പച്ചന്റെ ഈണത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് വരികള്‍. കൗമാര പ്രണയവും കുസൃതിയും കുറുമ്പുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഗാനം മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും സമ്പന്നമാണ്. സിധേന്ദ്രയും ശ്രീലക്ഷ്മിയും ഇവര്‍ക്കൊപ്പം സൈജു കുറുപ്പുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാപ്പച്ചനായെത്തുന്ന സൈജുവിന്റെ മകളാണ് അലീന (ശ്രീലക്ഷ്മി). അലീനയോട് ആന്റപ്പനുള്ള […]

Posted inഓട്ടോമോട്ടീവ്

ഈ സ്‌കൂട്ടര്‍ ഓടണമെങ്കില്‍ ഹെല്‍മറ്റ് ധരിക്കണം!

ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സ്‌കൂട്ടര്‍ ഓടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഓല. ഡിസ്‌പ്ലെയിലെ ക്യാമറ ഉപയോഗിച്ച് റൈഡര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ പരിശോധിക്കുക. ഹൈല്‍മറ്റ് ധരിച്ചിട്ടുണ്ട് എന്ന വിവരം വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് മോട്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനെ അറിയിച്ചാല്‍ മാത്രമേ വാഹനം ഡ്രൈവ് മോഡിലേക്ക് മാറു. ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ വാഹനം പാര്‍ക്ക് മോഡില്‍ തന്നെ തുടരുകയും ചെയ്യും. ഇനി വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെല്‍മറ്റ് ഊരാമെന്ന് കരുതിയില്‍ അതും നടക്കില്ല. ഹെല്‍മറ്റ് ഊരിമാറ്റിയാല്‍ വാഹനം പാര്‍ക് മോഡിലേക്ക് മാറും […]

Posted inപുസ്തകങ്ങൾ

ഈശ്വരാ വഴക്കില്ലല്ലോ

നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍, സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും. നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ചില്‍ കൈചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കുവയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെതന്നെ. […]

Posted inആരോഗ്യം

ഭക്ഷണത്തില്‍ ഉപ്പ് കൂടിയാല്‍ ശരീരം പറയും!

നമ്മുടെ ഭക്ഷണത്തില്‍ ഉപ്പിന്റെ അമിത ഉപയോഗം മൂലം നമുക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഉപ്പിന്റെ അംശം കൂടിയാല്‍ ശരീരം പല തരത്തിലുള്ള അടയാളങ്ങള്‍ അറിയിക്കാം. അതിലൊന്നാണ് വയറു പെരുകുന്നത്. അമിതമായി ഉപ്പ് കഴിക്കുന്നതിലൂടെ വയറു വീര്‍ക്കുന്ന അഥവാ പെരുകുന്ന അവസ്ഥ നേരിടേണ്ടി വരാം. നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ സോഡിയം ഉണ്ടായാല്‍ വൃക്കകള്‍ക്ക് കൂടുതല്‍ വെള്ളം നിലനിര്‍ത്തേണ്ടിവരും. ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടുമ്പോള്‍ വെള്ളം അമിതമായി അടിഞ്ഞു കൂടുന്നു. ഇത് അസ്വസ്ഥതകള്‍ക്ക് കാരണമാകാം. ഉപ്പ് കൂടുതലുള്ള ഭക്ഷണം […]

Posted inലേറ്റസ്റ്റ്

ദുബായിലെ മാര്‍ബിള്‍ കൊട്ടാരം

ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്‍പനക്ക്. 7500 ലക്ഷം ദിര്‍ഹമാണ് വില. ഏകദേശം 1,700 കോടി രൂപ. ദുബൈയിലെ ഏറ്റവും ഉയര്‍ന്ന ചെലവില്‍ നിര്‍മിച്ച ആഡംബര വീടാണിത്. എമിറേറ്റ്‌സ് ഹില്‍സിന് സമീപമാണ് മാര്‍ബിള്‍ പാലസ് എന്ന ഈ വീട്. 60,000 ചതുരശ്ര അടിയാണ് വീടിനകത്തെ വിസ്തീര്‍ണം. അഞ്ചു പ്രധാന കിടപ്പുമുറികളേ ഉള്ളൂ. മുഖ്യ കിടപ്പുമുറിക്ക് ഒരു വലിയൊരു വീടിനോളം വലുപ്പമുണ്ട്. 4000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. രണ്ടാമത്തെ ഏറ്റവും വലിയ കിടപ്പുമുറി സ്യൂട്ട് 2,500 ചതുരശ്ര അടി […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കേരള സര്‍വകലാശാല ഡിജിപിക്കു പരാതി നല്‍കി. സമഗ്ര അന്വേഷണം വേണമെന്നാണാണ് ആവശ്യം. കേരള പൊലീസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെത്തി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലറോടു റിപ്പോര്‍ട്ടു തേടി. സംസ്ഥാനത്ത് ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവര്‍ക്കും വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 23,000 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിലൊന്ന് കല്ലിയൂരാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസിനെ എസ്എഫ്ഐ പുറത്താക്കി

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസിനെ എസ്എഫ്ഐ പുറത്താക്കി. നിഖിൽ തോമസ് ചെയ്തത് ഒരിക്കലും എസ്.എഫ്.ഐ പ്രവർത്തകർ ചെയ്യരുതാത്ത കാര്യം. സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി നിഖിൽ തോമസ് മാറിയെന്ന് എസ്.എഫ്.ഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്നലെ പരിശോധിച്ച് ബോധ്യപ്പെട്ടത് സർവകലാശാല രേഖ മാത്രം. സംഘടനാ ഘടകങ്ങളിൽ നിന്നും മാറ്റി നിർത്തിയതും ആരോപണങ്ങൾ കാരണം. സംഘടനയെ നിഖിൽ തെറ്റിദ്ധരിപ്പിച്ചു എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴ സിപിഐഎമ്മിലെ വിവാദങ്ങളിൽ കൂടുതൽ നടപടിയുമായി ജില്ലാ കമ്മിറ്റി

ആലപ്പുഴ സിപിഐഎമ്മിലെ വിവാദങ്ങളിൽ കൂടുതൽ നടപടിയുമായി ജില്ലാ കമ്മിറ്റി. സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ പാർട്ടിയിൽ പുതിയ അന്വേഷണ കമ്മീഷൻ രൂപിക്കും. കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയഗം എൻ ശിവദാസ് എന്നിവർക്കെതിരെയാണ്‌ പരാതി ഉയർന്നത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റിയിലാണ് കമ്മീഷൻ രൂപീകരിക്കാൻ തീരുമാനം ഉണ്ടായത്.