പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിദേശത്ത് നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുനർജനി പദ്ധതി പ്രകാരം മണ്ഡലത്തിൽ വീടുകള്‍ നിർമ്മിച്ച് നൽകിയില്ലെന്നാണ് രാജുവിന്റെ മൊഴി. പറവൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുള്‍ സമദിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി.2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനധിവാസ പദ്ധതിയായ പുനർജനിക്കായി വിദേശത്ത് നിന്നും പണം ശേഖരിച്ചെന്നും ഇതിൽ അഴിമതി നടന്നുവെന്നു എന്നുമുള്ള പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്.
വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി
