കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുമ്പിൽ എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.റോഡിലെ ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്നും,കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെഎം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായെന്നും, ഞങ്ങൾക്കെതിരെ എടുത്ത കേസിന്റെ ഗതിയും ഇതു തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്ന് വിഡി സതീശൻ
