ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില്‍ നിരവധി ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ജൂലൈയില്‍ നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്. അതേസമയം ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാനും ആക്രമണം നടത്തി. ജോര്‍ദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണം നടത്തിയതായി ഐആര്‍ജിസി അറിയിച്ചു. വ്യോമാതിര്‍ത്തിക്ക് മുകളില്‍ വച്ച് എട്ട് മിസൈലുകള്‍ തടഞ്ഞതായി ജോര്‍ദാനും സ്ഥിരീകരിച്ചു.
ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം
