കേരളത്തിൽ ഏതെങ്കിലും ഒരു സംഭവത്തിൽ നിർഭയമായി റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കേസിൽ കെ സുധാകരനും പങ്കുണ്ടെന്ന ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേര് പറയണമെന്ന് ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പഴാണ് മോന്‍സണ്‍ ആരോപണം ഉന്നയിച്ചത്. കോടതിയില്‍ നിന്നും കൊണ്ടുപോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൊണ്ടു പോയിട്ടാണു ഭീഷണിപ്പെടുത്തിയത്. മോന്‍സണ്‍ ആരോപിച്ചു. സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയാണ് എം.വി. ഗോവിന്ദനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും […]
നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനലെന്ന് പിഎം ആർഷോ
നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ട് കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് കാണിച്ചത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ
ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും പക്ഷേ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് ഗോവിന്ദന്‍ ഇപ്പോള്‍ കാണിക്കുന്നതെന്നും കെ സുധാകരന്‍. പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ വരരുതെന്നും സുധാകരന്‍ പറഞ്ഞു.
ഇന്ന് ദേശീയ വായനാ ദിനം
എല്ലാ വർഷവും ജൂൺ 19 നാണ് ദേശീയ വായനാ ദിനം ആചരിക്കുന്നത്. മലയാളികൾക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 . ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി. എൻ. പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന്‌ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി.ഓരോ കാലത്തെയും സാഹര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം എന്നാൽ വായിച്ച് വളരുക എന്ന സന്ദേശമാണ് വായനാദിനത്തിൽ പങ്ക് വെക്കാനുള്ളത്.
എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകും
പഞ്ചായത്ത് കരാർ ജീവനക്കാരൻ കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി പ്രതിനിധിയായി ജയിച്ച സംഭവത്തിൽ എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകും.കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗത്വത്തിന് മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇത് ലംഘിച്ച് പഞ്ചായത്ത് കരാർ ജീവനക്കാരനായ അമീൻ റാഷിദ് സെനറ്റിലേക്ക് ജയിച്ചെന്നതാണ് പരാതി.
പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം
രാജ്യത്ത് പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ എണ്ണത്തില്‍ വീണ്ടും കുതിച്ചുചാട്ടം. ജൂണ്‍ മാസം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മൊത്തം 16,406 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയിരിക്കുന്നത്. ജൂണ്‍ മാസം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മൊത്തം നിക്ഷേപം ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. മെയ് മാസത്തില്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് 43,838 രൂപയുടെ നിക്ഷേപമാണ് എഫ്പിഐകള്‍ എത്തിച്ചത്. കഴിഞ്ഞ 9 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക് കൂടിയാണ് മെയ് മാസത്തിലേത്. എഫ്പിഐകളില്‍ ഈ […]
ഇന്റല്‍ മൈക്രോചിപ് ശ്രേണിയുടെ പേരു മാറ്റുന്നു
ചിപ് നിര്‍മാതാക്കളായ ഇന്റല്‍ തങ്ങളുടെ ഏറ്റവും ജനകീയമായ മൈക്രോചിപ് ശ്രേണിയുടെ പേരു മാറ്റുന്നു. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു മാറ്റത്തിനു ഒരുങ്ങുന്നത് ഐ5, ഐ7, ഐ9, ഐ13 എന്നിങ്ങനെ അറിയപ്പെട്ടിരുന്നതാണ് മാറ്റുന്നത്. പുതിയ ചിപ്പുകള്‍ക്ക് തലമുറ വിശേഷണം നല്‍കുന്നതും അവസാനിപ്പിക്കും. ഇതു പ്രകാരം ഇനി വരാനിരിക്കുന്ന ചിപ്പുകളെ കമ്പനി 14th Gen എന്നു വിശേഷിപ്പിക്കില്ല. ഐ7, ഐ9 എന്നിങ്ങനെയുള്ള പേരുകള്‍ക്ക് പ്രാധാന്യം വന്നതോടെ ഇന്റല്‍ എന്ന പേരിനു പ്രാധാന്യം കുറയുന്നെന്നു കണക്കാക്കിയാണ് പുതിയ നീക്കം. ഇനി മുതല്‍ ചിപ്പുകള്‍ക്ക് […]
‘ധൂമ’ത്തിലെ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ
ഫഹദ് ഫാസില്‍ നായകനായെത്തുന്ന ‘ധൂമ’ത്തിലെ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച ഗാനം കപില്‍ കപിലന്‍ ആണ് ആലപിച്ചത്. പൂര്‍ണചന്ദ്ര തേജസ്വി ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ധൂമത്തില്‍ അപര്‍ണ ബാലമുരളി നായികയായെത്തുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പവന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ […]
‘റാണി ചിത്തിര മാര്‍ത്താണ്ഡ’ ഫസ്റ്റ് ലുക്ക്
റൊമാന്റിക് കോമഡി ജോണറില്‍ പുതിയൊരു ചിത്രം എത്തുകയാണ്. ജോസ്‌കുട്ടി ജേക്കബ് നായകനായെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പേര് സിനിമയ്ക്ക് ഇട്ടതിന് പിന്നിലും ഒരു കഥയുണ്ട്. വേമ്പനാട് കായലില്‍ ചിറ കെട്ടി തിരിച്ചെടുത്ത ഈ മനുഷ്യ നിര്‍മ്മിത കായലിന്റെ പേര് സിനിമയ്ക്ക് വന്നത് ചിത്രത്തിലെ നായകന്‍ ‘ആന്‍സന്റെ’ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ്. ഈ പ്രദേശത്ത് വസിക്കുന്ന അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് ‘റാണി […]
