മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5,25,000 രൂപ പിഴയും അടക്കണം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. അതോടൊപ്പം സാമ്പത്തിക തട്ടിപ്പിൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഇല്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പേര് വെളിപ്പെടുത്താത്തത് ഈ സാഹചര്യത്തിലാണെന്നും മോൻസൻ പ്രതികരിച്ചു.
കോടതി വിധി മാനിക്കുന്നുവെന്ന് മോൻസൻ മാവുങ്കൽ
