ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു.മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ബിപോർജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.ഗുജറാത്തിൽ അയ്യായിരത്തോളം വൈദ്യുത പോസ്റ്റുകള്‍ തകർന്നതോടെ നാലായിരത്തി അറൂനൂറ് ഗ്രാമങ്ങളില്‍ വൈദ്യുതി നഷ്ടമായി. ഇതില്‍ മൂവായിരിത്തി അഞ്ഞൂറോളം ഗ്രാമങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്.
ആലപ്പുഴയിലും വ്യാജ ഡിഗ്രി വിവാദം
ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസ് എംകോമിനു ചേരാന്‍ ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നല്‍കിയത്.2018 – 2020 കാലയളവില്‍ നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ ബികോം പഠിച്ചെങ്കിലും പാസായില്ല, പക്ഷെ 2021ല്‍ ഇതേ കോളജില്‍ എംകോമിനു ചേര്‍ന്നു. ഹാജരാക്കിയത് 2019 – 21 കാലയളവിലെ കലിംഗ സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്. ഒരേ സമയത്ത് രണ്ടു കോളജുകളില്‍ എങ്ങനെ പഠിച്ചുവെന്നാണ് പരാതിയിൽ ചോദിക്കുന്നത്.
ജാഗ്രതയോടെ ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.മഴക്കാലമായതോടെ വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. എറണാകുളത്ത് 33 പേർക്കാണ് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.പത്തനംതിട്ടയിൽ ഒരു വയസ്സുകാരി പനി ബാധിച്ചു മരിച്ച സംഭവത്തിൽ തുടർ പരിശോധനക്ക് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമാകും ഏത് തരം പനിയാണ് കുട്ടിക്ക് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തത വരിക.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്
മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്.ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴ് സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. 269 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്
മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്.ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴ് സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. 269 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 17
◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പരാതിയില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്‍മാറിയത് ശക്തമായ സമ്മര്‍ദ്ദം താങ്ങാനാകാതെയെന്ന് ഗുസ്തി താരം സാക്ഷി മാലിക്. പെണ്‍കുട്ടിയുടെ കുടുംബത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് മൊഴി മാറ്റിച്ചതും പരാതി പിന്‍വലിപ്പിച്ചതും. കുറ്റപത്രം കണ്ടശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ തെളിവുകളുണ്ട്. സാക്ഷി മാലിക് വ്യക്തമാക്കി. ◾വിദ്യാര്‍ത്ഥികളുടെ ഹാജരും പഠനപുരോഗതിയും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ അറിയിക്കുന്ന കൈറ്റിന്റെ ‘സമ്പൂര്‍ണ പ്ലസ് ‘ ആപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിലവില്‍ സംസ്ഥാനത്തെ […]
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകി. ഇതോടെ ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. നിലവിൽ ജയിൽ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. 15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. […]
ബെംഗളുരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി
ബെംഗളുരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി. ബിനീഷ് കേസില്‍ നാലാം പ്രതിയായി തുടരും. ഇഡി കേസുകൾ പരിഗണിക്കുന്ന ബെംഗളുരുവിലെ 34–ാം സിറ്റി സെഷന്‍സ് ആന്‍ഡ് സിവില്‍ കോടതിയാണ് വിശദമായ വാദം കേട്ടതിനുശേഷം അപേക്ഷ തള്ളിയത്.എന്തുകൊണ്ട് ഈ കേസില്‍ പ്രതിയായ ബിനീഷിനെ ഒഴിവാക്കാനാകില്ലെന്ന് കാരണങ്ങള്‍ നിരത്തി ജസ്റ്റിസ് എച്ച്എ മോഹന്‍ വിശദീകരിച്ചു. യാതൊരു രേഖയുമില്ലാതെയാണ് ബിനീഷ് അനൂപ് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയത്. അയാള്‍ കടക്കെണിയിലാണെന്നറിഞ്ഞിട്ടും […]
2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിന് ഇപ്പോൾ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു. പണ്ട് ഗ്രൂപ്പ് യോഗം ചേർന്നില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളിൽ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശൻ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ പറഞ്ഞു.
ഡീപ് സ്ലീപ് ഹോട്ടല്‍
വിനോദയാത്രയുടെ സാധ്യതകള്‍ ബഹിരാകാശത്തേക്കു പോലും വളര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഇതാ വിചിത്രമായ ഓഫറുമായി യുകെയിലെ ഒരു ആഡംബര ഹോട്ടല്‍. ഭൂഗര്‍ഭ ഖനിയിലെ ആഡംബര സ്യൂട്ടില്‍ താമസിക്കാനും ഉറങ്ങാനുമുള്ള അപൂര്‍വ അവസരം ഒരുക്കുകയാണ് ഈ ഹോട്ടല്‍. ‘ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടല്‍’ എന്നാണ് ഈ ഹോട്ടല്‍ അറിയപ്പെടുക. ഡീപ് സ്ലീപ്പ് ഹോട്ടല്‍ എന്നാണ് ഈ ഹോട്ടലിന്റെ പേര്. സമുദ്രനിരപ്പില്‍നിന്ന് 1,375 അടി താഴെയാണ് ഇവിടെ അതിഥികള്‍ക്കായി മുറികള്‍ ഒരുക്കിയിരിക്കുന്നത്. വെയില്‍സിലെ സ്‌നോഡോണിയ പര്‍വതനിരകള്‍ക്കു താഴെയാണ് ഈ ഹോട്ടല്‍. അതിഥികള്‍ക്ക് താമസസ്ഥലത്ത് […]
