ജില്ലാ കമ്മിറ്റി അംഗം നിഖില് തോമസ് എംകോമിനു ചേരാന് ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റാണെന്നാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നല്കിയത്.2018 – 2020 കാലയളവില് നിഖില് കായംകുളം എംഎസ്എം കോളജില് ബികോം പഠിച്ചെങ്കിലും പാസായില്ല, പക്ഷെ 2021ല് ഇതേ കോളജില് എംകോമിനു ചേര്ന്നു. ഹാജരാക്കിയത് 2019 – 21 കാലയളവിലെ കലിംഗ സര്വകലാശാലയുടെ ഡിഗ്രി സര്ട്ടിഫിക്കറ്റാണ്. ഒരേ സമയത്ത് രണ്ടു കോളജുകളില് എങ്ങനെ പഠിച്ചുവെന്നാണ് പരാതിയിൽ ചോദിക്കുന്നത്.
ആലപ്പുഴയിലും വ്യാജ ഡിഗ്രി വിവാദം
