സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.മഴക്കാലമായതോടെ വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. എറണാകുളത്ത് 33 പേർക്കാണ് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.പത്തനംതിട്ടയിൽ ഒരു വയസ്സുകാരി പനി ബാധിച്ചു മരിച്ച സംഭവത്തിൽ തുടർ പരിശോധനക്ക് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമാകും ഏത് തരം പനിയാണ് കുട്ടിക്ക് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തത വരിക.
ജാഗ്രതയോടെ ആരോഗ്യവകുപ്പ്
