2020 സെപ്റ്റംബര്‍-നവംബര്‍ ത്രൈമാസത്തിനു ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിലെ വിദേശ നിക്ഷേപം ഉയര്‍ന്നു. ഇതോടെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിന്റെ പിന്നാലെ തന്നെയുണ്ട്. അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നീ കമ്പനികളിലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചത്. അദാനി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 410 എഫ്.പി.ഐകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. 2020 സെപ്റ്റംബറില്‍ […]
ആമസോണ്‍ പ്രൈം ലൈറ്റ് ഇന്ത്യയിലും
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോണ്‍ പ്രൈം ലൈറ്റ് ഇന്ത്യയിലും അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ പ്രൈം ലൈറ്റ് അവതരിപ്പിച്ചത്. സാധാരണയുള്ള ആമസോണ്‍ പ്രൈമിനേക്കാള്‍ വില കുറഞ്ഞ പതിപ്പാണ് ആമസോണ്‍ പ്രൈം ലൈറ്റ്. പ്രൈം അംഗത്വത്തില്‍ നിന്ന് വ്യത്യസ്ഥമായി പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന് പ്രത്യേക വാര്‍ഷിക പ്ലാനും നല്‍കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍, പ്രൈം ലൈറ്റും ആമസോണ്‍ പ്രൈമും തമ്മില്‍ നേരിയ സമാനതകള്‍ ഉണ്ട്. പ്രൈം ലൈറ്റ് അംഗങ്ങള്‍ക്ക് ഒരു ദിവസത്തെയോ, രണ്ട് ദിവസത്തെയോ ഡെലിവറി ആസ്വദിക്കാന്‍ […]
തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’
മോഹന്‍ലാലും പൃഥ്വിരാജും അപ്പനും മകനുമായെത്തി പ്രേക്ഷക ഇഷ്ടം നേടിയ മലയാള സിനിമയായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയും കല്യാണി പ്രിദര്‍ശനുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ആകസ്മികമായുണ്ടാകുന്ന രണ്ട് ഗര്‍ഭധാരണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും ഫണ്‍ എന്റര്‍ടെയ്‌നറായി കോര്‍ത്തിണക്കിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടാണ് ടോളിവുഡില്‍ നിന്നുമെത്തുന്നത്. കല്യാണ കൃഷ്ണയുടെ സംവിധാനത്തിലാണ് ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്. ചിരഞ്ജീവിയായിരിക്കും ചിത്രത്തില്‍ നായകനാകുന്നത്. മോഹന്‍ലാല്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ 21 വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി 21 നു പരിഗണിക്കും. ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ആറു മരണം. കനത്ത മഴയും ശക്തമായ കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി. ഇന്നും നാളെയും ഗുജറാത്തിലും […]
വെബ് സീരിസില്‍ ടോപ്ലെസ് ആയി നടി തമന്ന
വെബ് സീരിസില്‍ ടോപ്ലെസ് ആയി എത്തിയ നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച ‘ജീ കര്‍ദാ’ എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങളായി തെന്നിന്ത്യന്‍, ബോളിവുഡ് സിനിമാ രംഗത്തുള്ള തമന്ന ഇതാദ്യമായാണ് വിവാദത്തില്‍ അകപ്പെടുന്നത്. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. സ്‌ക്രീനില്‍ ചുംബനരംഗത്തിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാട് എടുത്തിരുന്നു. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ നടി […]
വൈറലായി ജിംനിയുടെ മോഡിഫിക്കേഷന്‍ ചിത്രം!
ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പ് വിപണിയില്‍ എത്തിയത് അടുത്തിടെയാണ്. പതിനായിരക്കണക്കിന് ബുക്കിങ്ങുകളാണ് ഈ ചെറു എസ്‌യുവിയെ തേടി എത്തുന്നത്. എന്നാല്‍ ജിംനിയുടെ ഒരു മോഡിഫിക്കേഷന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. സംഗതി ഒറിജിനല്‍ അല്ലെങ്കിലും ചിത്രം കണ്ടാല്‍ ആരും ഒന്നു നോക്കി നിന്നുപോകും. ജിംനി ഡാക്കര്‍ റാലി എഡിഷന്‍ എന്ന പേരില്‍ ബിമ്പിള്‍ ഡിസൈന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വെള്ള നിറത്തിലുള്ള ഈ ജിംനിയുടെ ചിത്രങ്ങള്‍ വന്നത്. വളരെ പെട്ടെന്നു തന്നെ ഈ 3ഡി ഡിസൈന്‍ ആരാധകര്‍ […]
ഇവാന്‍ ഇലിയിച്ചിന്റെ മരണം
ആ ചെറിയ നോവല്‍ എന്നെ വൈകാരികമായി പിടിച്ചു കെട്ടുകതന്നെ ചെയ്തു. സങ്കീര്‍ണ്ണതയില്ലാത്ത ഇതിവൃത്തം. അത്യുക്തിയുടേതായ ഒരു വാക്കുപോലുമില്ല. തികഞ്ഞ ലാളിത്യമുള്ള ഒരു കൃതി. അത് ജീവിതത്തിന്റെ അടിയൊഴുക്കുകളിലേക്കാണ് എന്നെ കൊണ്ടുപോയത്. ജീവിതത്തെയും മരണത്തെയും സംബന്ധിക്കുന്ന വലിയൊരു സാക്ഷ്യത്തിന്റെ ആധികാരികത ആ നോവലിന്റെ പിറകിലുണ്ടെന്ന് എനിക്കു തോന്നി. ഞാന്‍ പേടിച്ചു. ജീവിതത്തിന്റെ നിസ്സാരതയും വിഷയാസക്തിയുടെ ഭ്രാന്തിജാലവും ഇന്ദ്രിയവിഷയങ്ങളുടെ പൊള്ളത്തരവും ശരീരനാശത്തിന്റെ രഹസ്യനിയമങ്ങളും സംക്ഷേപിച്ചെടുത്തപ്പോള്‍ സ്വാഭാവികമായി ജനിച്ച അമര്‍ത്തിയ പ്രക്ഷുബ്ധത വായനയുടെ വേളയില്‍ അതിന്റെ പത്തിരട്ടി വലിപ്പമുള്ള നോവല്‍ വായിക്കുന്ന […]
സന്ധി വേദന ഒമേഗ 3 കുറയുന്നതിന്റെയും ലക്ഷണമാകാം
ശരീരത്തില്‍ ഒമേഗ 3യുടെ സാന്നിധ്യം കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഇത് തിരിച്ചറിയുന്നതിന് ശരീരം പ്രകടിപ്പിക്കുന്ന ചില മുന്നറിയിപ്പുകളുണ്ട്. സന്ധി വേദന കാല്‍സ്യം കുറവുമായി മാത്രമല്ല, ഒമേഗ 3 കുറയുന്നതിന്റെയും ലക്ഷണമാകാം. ഒമേഗ 3 എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഒടിവ്, സന്ധിവാതം, അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. കടുത്ത ക്ഷീണം, മുമ്പ് അനായാസം ചെയ്തിരുന്ന ദൈനംദിന ജോലികള്‍ ചെയ്യാന്‍ കഴിയാതാകുക എന്നിവയും ഒമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കും. കോശങ്ങളില്‍ ഊര്‍ജ്ജം […]
സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും
സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി കേരളത്തില്‍ വ്യാപകമായി ഔട്ട്‌ലെറ്റുകൾ തുറന്നതെന്ന് കർണാടകയെ ബോധ്യപ്പെടുത്തും.മിൽമ നന്ദിനി തർക്കത്തില്‍ സംസ്ഥാന സർക്കാർ ഇടപെടാൻ തീരുമാനിച്ചതിനെ തുടർന്ന് പ്രശ്നത്തില്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും.ദേശീയ ക്ഷീരവികസന ബോർഡിനും പരാതി നൽകും. സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മല്‍സരം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.
പകർച്ചവ്യാധികളുടെ പിടിയിലമരുകയാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്‍
ബ്രഹ്മപുരം പ്ലാൻ്റിന് തീയിട്ടതിനെത്തുടർന്ന് മാലിന്യ സംസ്ക്കരണം നിലച്ച എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് കെ സുരേന്ദ്രൻ. പതിനായിരത്തോളം പകർച്ചവ്യാധി കേസുകൾ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഈ മാസം 13ാം തീയതി വരെ 8 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.ആളുകൾ മരണപ്പെടുകകൂടി ചെയ്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ജില്ലയിൽ മാത്രം 771 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
