ഇന്നലെ വൈകിട്ട് ആറരയോടെ ഗുജറാത്ത് തീരം തൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശങ്ങളില്‍ വലിയ നാശനഷ്ടം വിതച്ചാണ് കടന്നുപോയത്. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴുപ്പിച്ചതിനാല്‍ വലിയ ആള്‍നാശം ഒഴിവാക്കാനായി. ചുഴലിക്കാറ്റില്‍ രണ്ട് പേര് മരിച്ചു. 22 പേർക്ക് പരിക്കേറ്റു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍ വ്യാപകമായി തകർന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി.
നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്
