പ്രതിപക്ഷനേതാവ് വിഡി സതീശനുമായി ചേര്‍ന്ന് എ.ഐ. ക്യാമറ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കും. ഹര്‍ജി വൈകിയത് നിയമപരമായ നടപടി പൂര്ത്തിയാക്കേണ്ടതിനാലാണെന്നും ചെന്നിത്തല പറഞ്ഞു. അതോടൊപ്പം 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല
