കേൾവിയുടെയും സംസാരത്തിന്റേയും ലോകത്തേക്ക് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന ശ്രുതി കിരണം പദ്ധതി നടപ്പാക്കാനായതു രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ കുട്ടികൾക്കു ഘടിപ്പിച്ച കോക്ലിയർ ഇംപ്ലാന്റ് ഉപകരണം മാറ്റിവയ്ക്കേണ്ട സമയമാണിപ്പോൾ പക്ഷേ സർക്കാർ ഇതിനു തയ്യാറാകുന്നില്ല, ഈ കുഞ്ഞുങ്ങളെ പരിചരിക്കാൻ മാത്രം പണമില്ലെന്നുപറയുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തന്റെ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ശ്രുതി തരംഗം പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതിനെതിരെ ഫെയ്സ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
ഫെയ്സ്ബുക്കിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി
