Posted inഓട്ടോമോട്ടീവ്

മാരുതി സുസുക്കി പുറത്തിറക്കുന്ന പ്രീമിയം എംപിവിയുടെ പേര് ‘ഇന്‍വിക്‌റ്റോ’!

ഇന്നോവയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി പുറത്തിറക്കുന്ന പ്രീമിയം എംപിവിയുടെ പേര് ഇന്‍വിക്‌റ്റോ. നേരത്തെ എന്‍ഗേജ് എന്ന പേരിലാണ് വാഹനം പുറത്തിറങ്ങുക എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്‍ഗേജ് എന്നല്ല ഇന്‍വിക്‌റ്റോ എന്നായിരിക്കും പുതിയ വാഹനത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 5ന് പുതിയ വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തുമെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാഹനം നെക്‌സ വഴിയാണ് വില്‍പനയ്‌ക്കെത്തുന്നത്. ടൊയോട്ടയുടെ ബെഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി […]

Posted inപുസ്തകങ്ങൾ

സെയിന്റ് കൊറോണ

മഴപ്പെയ്ത്തുമായി ഒരു സൂക്ഷ്മാണു ഉറഞ്ഞാടിയ കാലവും ലോകവുമാണ് ഈ നോവലിന്റെ പശ്ചാത്തലത്തില്‍. അടച്ചിരിപ്പിനു തൊട്ടുമുന്‍പ്, ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നും നാട്ടിലേക്കെത്തുന്ന മനുവിന്റെ ദിനരാത്ര വൃത്താന്തങ്ങളില്‍ സൗഖ്യവും സംഭ്രമവും ശൈഥില്യവുമെല്ലാം ലിപികളായി വിന്യസിക്കപ്പെടുന്നു. ‘സെയിന്റ് കൊറോണ’. ശ്രീകണ്ഠന്‍ കരിക്കകം. എച്ച് & സി ബുക്‌സ്. വില 290 രൂപ.

Posted inആരോഗ്യം

ശ്രദ്ധിക്കണം, ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും!

മഴക്കാലം എത്തിയതോടെ കേരളത്തില്‍ പനി സീസണും തുടങ്ങുകയായി. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ആശങ്ക സൃഷ്ടിക്കുന്നു. ഇവ രണ്ടും കൂടാതെ പകര്‍ച്ചപ്പനി കേസുകളും വര്‍ധിച്ചുവരികയാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി വരാം. ഡെങ്കിപ്പനി ബാധിച്ചാല്‍ അത് ആദ്യം നിസാരമായി തോന്നിയാലും മണിക്കൂറുകള്‍ കൊണ്ട് തന്നെ സ്ഥിതി മോശമാകാം. എലിപ്പനിയാണെങ്കിലും പെട്ടെന്ന് സ്ഥിതി മോശമാകാന്‍ സാധ്യതയുള്ള അവസ്ഥ തന്നെയാണ്. അസഹനീയമായ തളര്‍ച്ച ഡെങ്കിപ്പനിയുടെ ഒരു ലക്ഷണമാണ്. ഇതിന് പുറമെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലെത്തി

ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.കേരളത്തിൻ്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കും.ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആൻ്റ് റിക്രിയേഷൻ്റെ വൈസ് പ്രസിഡൻറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരം നാലിനു രാത്രി എട്ടിനും ഇടയില്‍ ഗുജറാത്ത് തീരംതൊടും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുനിന്ന് എഴുപത്തയ്യായിരം പേരെ ഒഴിപ്പിച്ചു. 76 ട്രെയിനുകള്‍ റദ്ദാക്കി. പ്രത്യാഘാതമെന്ന നിലയില്‍ കേരളത്തില്‍ നാലു ദിവസം മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും. കേരളം പനിക്കുന്നു. പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടുന്നവരുടേയും അഡ്മിറ്റാകുന്നവരുടെയും എണ്ണം വര്‍ധിച്ചു. ഇന്നലെ പതിനായിരത്തിലേറെ പേരാണ് ആശുപത്രികളിലെ ഒപിയില്‍ എത്തിയത്. ഇവരില്‍ 212 പേരെ അഡ്മിറ്റ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നോമിനേഷൻ കൊടുക്കേണ്ട അവസാന തിയ്യതി ഇന്ന്

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കേണ്ട അവസാന തീയ്യതി ഇന്നാണെന്നിരിക്കെ എ ​ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുമ്പോൾ ഐ ​ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയാണെന്നാണ് സൂചന.ഷാഫി പറമ്പില്‍ മുന്നോട്ടുവച്ച രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പ് നേതൃത്വം ആദ്യം തയ്യാറായിരുന്നില്ല. നീണ്ട ചർച്ചകൾക്കൊടുവിലാണ് മാങ്കൂട്ടത്തിന്റെ പേരിലേക്കെത്തുന്നത്. ഐ ഗ്രൂപ്പിന്റെ അബിന്‍ വര്‍ക്കിക്ക് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ കൂടി പിന്തുണ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു

വേ​ഗപരിധി കുറച്ചത് കൊണ്ട് ‍അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ആൻ്റണി രാജു .ദേശീയ വിജ്ഞാപനത്തോട് ചേർന്നു നിൽക്കുന്ന തീരുമാനമാണ്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രം മാറ്റം വരുത്തും. റോഡുകളിൽ വലിയ മാറ്റം ഉണ്ടായി. ഇതെല്ലാം പരിശോധിച്ച് തന്നെയാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിക്കുകയായിരുന്നു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്

ഡോ.വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപ് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ ആന്‍റി സോഷ്യൽ പേഴ്‍സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണെന്നും, മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു. ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ‍ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൊട്ടാരക്കര കോടതിയിൽ റിപ്പോര്‍ട്ട് നൽകി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാലിന്യം തള്ളിയതറിയിച്ചതിന് ആദ്യ പാരിതോഷികം കണ്ണൂർ സ്വദേശിക്ക്

റോഡരികിൽ മാലിന്യം തള്ളുന്നവരിൽ നിന്നും പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരളത്തിലെ ആദ്യ കേസ് ആലുവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഹോട്ടൽ മാലിന്യം പുലർച്ചെ ആലുവ എറണാകുളം ദേശീയ പാതയിൽ തള്ളുന്നതിനിടെ അതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശിയാണ് വീഡിയോ എടുത്ത് പോലീസിന് അയച്ചു കൊടുത്തത്.തുടർന്ന് മാലിനും തള്ളിയവരെ പോലീസ് പിടികൂടുകയും വിവരം നൽകിയ ആൾക്ക് പാരിതോഷികം നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ വിറപ്പിച്ച് പനി

പനി ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു എന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു. നഗര മേഖലകളിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിലുൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്നതു ഡെങ്കി കൊതുകുകൾ വളരാൻ കാരണമാകുന്നുവെന്നാണ് ജനങ്ങളുടെ പരാതി.