റോഡരികിൽ മാലിന്യം തള്ളുന്നവരിൽ നിന്നും പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരളത്തിലെ ആദ്യ കേസ് ആലുവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഹോട്ടൽ മാലിന്യം പുലർച്ചെ ആലുവ എറണാകുളം ദേശീയ പാതയിൽ തള്ളുന്നതിനിടെ അതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശിയാണ് വീഡിയോ എടുത്ത് പോലീസിന് അയച്ചു കൊടുത്തത്.തുടർന്ന് മാലിനും തള്ളിയവരെ പോലീസ് പിടികൂടുകയും വിവരം നൽകിയ ആൾക്ക് പാരിതോഷികം നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തു.
മാലിന്യം തള്ളിയതറിയിച്ചതിന് ആദ്യ പാരിതോഷികം കണ്ണൂർ സ്വദേശിക്ക്
