പനി ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു എന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര് മരിച്ചു. നഗര മേഖലകളിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിലുൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്നതു ഡെങ്കി കൊതുകുകൾ വളരാൻ കാരണമാകുന്നുവെന്നാണ് ജനങ്ങളുടെ പരാതി.
സംസ്ഥാനത്തെ വിറപ്പിച്ച് പനി
