ഗുസ്തി താരങ്ങളുടെ പരാതിയില് ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്പ്പിച്ചു. പ്രായപൂര്ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്ന പൊലീസ് വാദത്തെ തുടർന്ന് കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയില് ആവശ്യപ്പെട്ടിട്ടുമുണ്ട്. പെണ്കുട്ടി മൊഴി പിന്വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യന്ഷിപ്പില് തോറ്റതിലുള്ള പ്രകോപനത്തില് ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്കിയതാണെന്ന് പെണ്കുട്ടിയുടെ അച്ഛനും മൊഴി നൽകിയിട്ടുണ്ട്.
ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു
