കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴിയുള്ളത് കൊണ്ടാണ് കേസെടുത്തതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ലെന്നും അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കെ സുധാകരന് മോൻസൻ മാവുങ്കൽ നടത്തിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് മോൻസന്റെ സഹായി തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരനെതിരെ മൊഴിയുള്ളത് കൊണ്ടാണ് കേസെടുത്തതെന്ന് ഇപി ജയരാജൻ
