Posted inബിസിനസ്സ്

സ്വര്‍ണവില രണ്ട് മാസത്തെ കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് വില കുറഞ്ഞതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44,040 രൂപയാണ്. ഈ മാസം 10 മുതല്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിവിലാണ്. അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില […]

Posted inടെക്നോളജി

റീഡിസൈന്‍ഡ് ഇമോജി കീബോര്‍ഡുമായി വാട്സ്ആപ്പ്

റീഡിസൈന്‍ഡ് ഇമോജി കീബോര്‍ഡ് അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. കീബോര്‍ഡ് മുകളിലേക്കും സ്‌ക്രോള്‍ ചെയ്യാന്‍ കഴിയുന്നവിധം നിരവധി ക്രമീകരണങ്ങളോടെയാണ് പുതിയ ഫീച്ചര്‍. ഇമോജികള്‍ വലിപ്പത്തില്‍ കാണാന്‍ കഴിയുന്നത് ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രോളിങ് സംവിധാനം കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതിന് പുറമേ ജിഫ്, സ്റ്റിക്കര്‍, അവതാര്‍ എന്നിവയും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതിനായി ടാബുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ രൂപകല്‍പ്പനയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം മുകളിലാണ് […]

Posted inവിനോദം

‘മധുര മനോഹര മോഹ’ത്തിന്റെ പുതിയ ടീസര്‍

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹ’ത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഒരു മാട്രിമോണിയല്‍ പരസ്യത്തിന്റെ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും […]

Posted inവിനോദം

‘ആദിപുരുഷ്’ വെള്ളിയാഴ്ച റിലീസ്, ടിക്കറ്റൊന്നിന് 2000 രൂപ!

ഓം റൗട്ടിന്റെ സംവിധാനത്തില്‍ ‘ആദിപുരുഷ്’ വെള്ളിയാഴ്ച റിലീസ് ആകുകയാണ്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാന്‍ രാവണനെ അവതരിപ്പിക്കുന്നു. രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൗസ് ഫുള്‍ ആയി. ഫസ്റ്റ് ഡേ ഷോയുടെ ടിക്കറ്റ് 2000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്സ്, ദ്വാരക എന്നിവിടങ്ങളില്‍ 2000 ടിക്കറ്റും നോയിഡയിലെ പിവിആര്‍ സെലക്ട് സിറ്റി വാക്ക് ഗോള്‍ഡിലെ 1800 രൂപ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. നോയിഡയില്‍ പിവിആര്‍ ഗോള്‍ഡ് […]

Posted inഓട്ടോമോട്ടീവ്

ഐറ ഇലക്ട്രിക് ബൈക്കിന് 40,000 ബുക്കിംഗുകള്‍!

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് മാറ്റര്‍ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒരു മാസത്തിനുള്ളില്‍ 40,000 ബുക്കിംഗുകള്‍ ബൈക്കിന് ലഭിച്ചതായി മാറ്റര്‍ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഗിയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നതാണ് ഐറയുടെ പ്രത്യേകത. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും കമ്പനി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. നിലവില്‍, 5,000, 5,000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഐറ എത്തുന്നത്. രണ്ടിനും ഒരേ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കുമാണ് ലഭിക്കുന്നത്. യഥാക്രമം 1.74 ലക്ഷം രൂപയും […]

Posted inപുസ്തകങ്ങൾ

കണ്ടന്‍കുന്നു മുത്തപ്പന്‍

മലയാളത്തിലെ ദലിത് നോവലുകള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങള്‍ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാള നോവലുകളില്‍നിന്ന് അവയെ വ്യത്യസ്തമാക്കുന്നത്. ദലിത് നോവലുകള്‍ ജാതി- അധികാരകേന്ദ്രിതമായ സാമൂഹികബന്ധങ്ങളെ പാരമ്പര്യേതരമായ ഒരു വീക്ഷണകോണില്‍നിന്ന് വീക്ഷിക്കുന്നതോടൊപ്പം നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം സൗന്ദര്യശാസ്ത്രപരവും ഭാവുകത്വപരവുമായ ഒരു വിച്ഛേദത്തിനായി ശ്രമിക്കുകയും ചെയ്യുന്നു… ഇവയോട് വിവിധനിലകളില്‍ ചേര്‍ത്തുവെച്ചു വായിക്കാവുന്ന നോവലാണ് ജി. രവിയുടെ കണ്ടന്‍കുന്നു മുത്തപ്പന്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ദലിതരുടെ ചരിത്രവും സാമൂഹികജീവിതവും കണ്ടന്‍കുന്നിന്റെ ചരിത്രത്തിലൂടെ […]

Posted inആരോഗ്യം

ഒന്നരവയസ്സില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ സ്‌ക്രീന്‍ നോക്കരുത്!

അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പോലും ഫോണിലും ഐപാഡിലും വീഡിയോകള്‍ കാണുകയും ഗെയിംസ് കളിക്കുകയും ചെയ്യുന്ന കാലമാണിത്. വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ഇതിന്റെ അമിതോപയോഗവും അഡിക്ഷനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രണ്ടു വയസ്സില്‍ കൂടുതലുള്ള കുട്ടികള്‍ ദിവസം ഒന്നോ രണ്ടോ മണിക്കൂറിലധികം സ്‌ക്രീന്‍ നോക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 18 മാസത്തില്‍ കുറവ് അതായത് ഒന്നരവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം ഒട്ടും പാടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പുരിൽ വീണ്ടും സംഘര്‍ഷം

മണിപ്പൂരിലെ ഖമെന്‍ലോക് മേഖലയില്‍ രാത്രിയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് പതിനൊന്ന് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അക്രമികള്‍ വീടുകള്‍ക്ക് തീവച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്.അമിത് ഷായും മുഖ്യമന്ത്രിയും നേരിട്ടിറങ്ങിയിട്ടും മണിപ്പൂരിലെ കലാപത്തീ കെടാത്തത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ഇടപെട്ടേക്കുമെന്നും സൂചനകളുണ്ട്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തത്. പൊട്ടിക്കരഞ്ഞു കുഴഞ്ഞുവീണ ഇദ്ദേഹത്തെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എതിര്‍ക്കുന്നവരെ വേട്ടയാടുന്നുവെന്ന് മല്ലികാർജ്ജുൻ ഖർഗെ

മോദി സർക്കാർ എതിര്‍ക്കുന്നവരെ വേട്ടയാടുന്നുവെന്നും, പ്രതിപക്ഷത്തെ ഒരാളും ഭീഷണിക്ക് വഴങ്ങില്ലെന്നും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ. തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭീഷണി രാഷ്ട്രീയത്തെ ഭയമില്ലെന്ന് ഉദയനിധിയും പ്രതികരിച്ചു.