ബിപോർജോയ് നാളെ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതുവരെ 47,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.ചുഴലിക്കാറ്റിനെ തുടർന്ന് സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്
