നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും ,പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരം നീറ്റ് പരീക്ഷ മൂലം ഇല്ലാതാക്കും എന്നു കാണിച്ച് സ്റ്റാലിൻ മോദിക്ക് കത്തയച്ചിരുന്നു എന്നാൽ ഈ ദിനം തന്നെ വന്ന നീറ്റ് ഫലത്തില്‍ മിന്നുന്ന നേട്ടമാണ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയത്. നീറ്റിനെ രാഷ്ട്രീയവത്കരിക്കാൻ ഡിഎംകെ ശ്രമിച്ചെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. നീറ്റ് റാങ്കിംഗില്‍ ആദ്യ എഴിൽ നാല് പേരും തമിഴ്നാട്ടിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമര്‍ശനം കടുപ്പിച്ചത്.
തമിഴ്നാടിന്റെ നേട്ടം കാട്ടി വിമർശനം
