Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെളിവ് തേടി നീലേശ്വരം പൊലീസ് മഹാരാജാസ് കോളേജിലെത്തി

വ്യാജരേഖ ഹാജരാക്കി തൊഴിൽ നേടിയതുമായി ബന്ധപ്പെട്ട കേസിൽ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയിൽ നീലേശ്വരം പൊലീസ് സംഘം മഹാരാജാസ് കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. സംഭവത്തിൽ കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ വിദ്യക്കെതിരെ നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദി സർക്കാറിനെ വിമർശിച്ച് യെച്ചൂരി

സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒ യുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും എത്ര തള്ളിപ്പറഞ്ഞാലും മോദി സർക്കാരിന് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും യെച്ചൂരി പറഞ്ഞു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദിക്ക് കത്തയച്ച് സ്റ്റാലിന്‍

നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കുമെന്നും അതിനാൽ പരീക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.നീറ്റ് പരീക്ഷ ഒഴിവാക്കി കൊണ്ട് പ്ലസ് ടൂ മാർക്ക് കണക്കാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന പഴയ രീതി കൊണ്ടുവരണം എന്നാണ് സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തികച്ചും രാഷ്ടിയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണ് കെ. സുധാകരനെതിരെ കേസെടുത്ത നടപടിയെന്ന് രമേശ് ചെന്നിത്തല.സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നും, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗോവിന്ദൻ മാഷ് പറയുന്നത് കേട്ടാൽ അദ്ദേഹമാണ് കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 13

◾മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് മുന്‍ ഐജി ലക്ഷ്മണനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും കേസിലെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. ◾മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു നാളെ ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആദ്യ സ്റ്റേറ്റ്മെന്റില്‍ പരാതിക്കാര്‍ തനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കണ്ണിന്റെ ചികിത്സക്കാണ് മോന്‍സന്റെ വീട്ടില്‍ പോയത്. മോണ്‍സനൊപ്പം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാൻ നിരപരാധികളെ ബലിയാടാക്കുന്നുവെന്ന് കെസി വേണു​ഗോപാൽ

പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തതിൻ്റെ പേരിലാണ് സതീശനെതിരെ കേസ് എടുത്തതെന്ന് കെ സി വേണു​ഗോപാൽ. കെ സുധാകരനെതിരെയും കള്ളക്കേസ് എടുത്തു. തൻ്റെ വാർത്ത സമ്മേനം റിപ്പോർട്ട് ചെയ്താലും ഒരു പക്ഷേ കേസ് വന്നേക്കും യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാൻ നിരപരാധികളെ ബലിയാടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദി ചെയ്യുന്നതെന്താണോ അതാണ് പിണറായിയും ചെയ്യുന്നതെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് ബോട്ടുടമ നാസറിനും ജീവനക്കാർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ സഹായം ചെയ്തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുത്തു. പൊന്നാനിയിലെ യാർഡിൽ വെച്ച് ബോട്ട് രൂപമാറ്റം വരുത്തുമ്പോൾ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പോർട്ട് കൺസർവേറ്റർ പ്രസാദിനെയും സർവേയർ സെബാസ്റ്റ്യനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Posted inബിസിനസ്സ്

ഇന്ത്യയുടെ ജി.ഡി.പി 3.75 ട്രില്യണ്‍ ഡോളറിലെത്തി

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 2023 ല്‍ 3.75 ട്രില്യണ്‍ ഡോളറിലെത്തി. 2014 ല്‍ ജി.ഡി.പി 2 ട്രില്യണ്‍ ഡോളറായിരുന്നു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം യു.കെയെ ഇന്ത്യ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരുന്നു, ഇപ്പോള്‍ ഇന്ത്യ ഐ.എം.എഫ് പ്രവചനങ്ങള്‍ പ്രകാരം യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ 10-ാമത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ധനമന്ത്രി […]

Posted inടെക്നോളജി

ജിയോ ടാഗ് എത്തി, ഇനി ഒന്നും മറന്നുവയ്ക്കില്ല!

താക്കോലും പഴ്‌സുമൊക്കെ വീട്ടിലും ഓഫീസിലും മറന്നു വയ്ക്കാത്തവര്‍ വിരളമായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ചെറിയൊരു ഉത്പന്നവുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോ ടാഗ് എന്ന ബ്ലൂടൂത്ത് ട്രാക്കറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പേഴ്‌സിലും കീചെയിനിലും ബാഗിലുമൊക്കെ ജിയോ ടാഗ് ഇട്ടുവെച്ചാല്‍, അവ ഏതെങ്കിലും സാഹചര്യത്തില്‍ കാണാതാവുകയാണെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എളുപ്പം കണ്ടെത്താം. ആപ്പിളിന്റെ എയര്‍ടാഗുമായി മത്സരിക്കുന്ന ജിയോ ടാഗ് അതേ ഫീച്ചറുകളാണ് നല്‍കുന്നത്, അതും കുറഞ്ഞ വിലയ്ക്ക്. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് ഓര്‍മിപ്പിക്കും. […]

Posted inവിനോദം

ജഗന്‍ ഷാജി കൈലാസ് ചിത്രത്തില്‍ സിജു വില്‍സണ്‍

സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷന്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം. തികച്ചും ലളിതമായ ചടങ്ങില്‍ രണ്‍ജി പണിക്കര്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. നായകനായ സിജു വില്‍സണ്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷന്‍ സെറ്റിലായിരുന്നു ചിത്രീകരണം. സിജു വില്‍സന്‍, രണ്‍ജി പണിക്കര്‍, ശ്രീജിത്ത് രവി, ഗൗരി നന്ദ എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു […]