അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണ് കെ. സുധാകരനെതിരെ കേസെടുത്ത നടപടിയെന്ന് രമേശ് ചെന്നിത്തല.സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നും, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗോവിന്ദൻ മാഷ് പറയുന്നത് കേട്ടാൽ അദ്ദേഹമാണ് കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
തികച്ചും രാഷ്ടിയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല
