ഒരു പരാതി വന്നാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. മാധ്യമ പ്രവർത്തക നിരപരാധി ആണെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകില്ല. തെറ്റ് ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യം ഇല്ല. മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാമെന്നും , പൊലീസിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ പറയുക മാത്രമാണ് പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ ചെയ്തത് അത് ഭീഷണിയുടെ സ്വരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇപി ജയരാജൻ
