നിഹാലിന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ഇന്നലെ വൈകീട്ട് കാണാതായ നിഹാലിനെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ അതിദാരുണമായി മുറിവേറ്റ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തുകയായിരുന്നു.നിഹാലിന്റെ മൃതദേഹം അൽപ്പ സമയത്തിനകം സംസ്ക്കരിക്കും.
മധ്യാഹ്ന വാര്‍ത്തകള്‍
കോണ്‍ഗ്രസിലെ ചേരിപ്പോര് ഒതുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി ഗ്രൂപ്പു നേതാക്കളുമായി ചര്‍ച്ച തുടങ്ങി. ഇതേസമയം, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ പുതിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള രണ്ടുദിവസത്തെ ക്യാമ്പ് ആലുവയില്‍ ആരംഭിച്ചു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളില്‍ […]
അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്
വാക്സിനേഷൻ സമയത്ത് കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ടെലഗ്രാം ആപ്പിൽ ഇപ്പോൾ ലഭ്യമായ അവസരത്തിൽ തൃണമൂൽ കോൺഗ്രസ് അന്വേഷണമാവശ്യപ്പെട്ടു. ഗുരുതരമായ വിവര ചോര്‍ച്ചയില്‍ ഐ ടി വകുപ്പടക്കം മറുപടി പറയണമെന്നും പാർട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പർ വഴി രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്.
ഉത്തരവാദി സർക്കാരെന്ന് വിഡി സതീശന്‍
തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന്റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്റെ ജീവന്‍ നഷ്ടമാക്കിയതെന്ന് വിഡി സതീശൻ.നിഹാല്‍ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാണെന്നും സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി
മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന പ്ലസ് വൺ സീറ്റുകൾ മലപ്പുറത്തേക്ക് നൽകുമെന്നും ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുവെന്നും, എസ്.എസ്.എൽ.സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് മേഖലയിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
ഡോക്ടറെ ആക്രമിച്ചതായി പരാതി
വാഹനാപകടത്തെ തുടർന്ന് ഇന്നലെ ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷ് ചികിത്സ നൽകുന്നതിനിടെ ഡോക്ടറെ ആക്രമിച്ചതായി പരാതി.തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സംഭവം.ചികിത്സ നൽകുന്നതിനിടെ മഹേഷ് ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഇന്നുച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.
സഹകരിക്കില്ലെന്ന് കുക്കിവിഭാഗം
കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും, സമാധാന സമിതിയിൽ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചിരിക്കുകയാണ് അതിനാൽ സമിതിയുമായി സഹകരിക്കില്ലെന്നും മണിപ്പൂരിലെ കുക്കിവിഭാഗം.അതോടൊപ്പം മെയ് മൂന്നിന് കലാപമുണ്ടായതു മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്, അത് ഈമാസം 15 വരെ നീട്ടി.
പ്രതികരണവുമായി കെകെ ശൈലജ
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. അതോടൊപ്പം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അഗളി പോലീസ് വിവരങ്ങൾ ശേഖരിക്കും.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 12
◾സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടിയെടുക്കും. ഇതിനായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തും. ഭേദഗതിയുടെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. ◾കെ റെയില്‍ യാഥാര്‍ഥ്യമാകുമെന്ന് ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിമാനത്താവളത്തിനു കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. നഗരവല്‍കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോണ്‍ വഴി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത 11 […]
നഗരവൽകരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പിണറായി വിജയൻ
ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി.ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്. കെ റെയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
