റോഡ് കാമറകള്‍ ഒരാഴ്ചയ്ക്കകം പിടികൂടിയത് നാലു ലക്ഷം നിയമലംഘനങ്ങള്‍. പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് പരിവാഹന്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാനായത് വെറും 29,800 കേസുകളാണ്. 18,830 കേസുകള്‍ക്കു മാത്രമാണ് ഇ- ചെലാന്‍ അയക്കാനായത്. കാമറ രേഖപ്പെടുത്തിയ എല്ലാ നിയമലംഘനങ്ങളും വാഹന്‍ പരിവാഹന്‍ സൈറ്റില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് തെളിവു ഹാജരാക്കണമെന്ന് ഡല്‍ഹി പോലീസ്. ശ്വാസപരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, അമര്‍ത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവു ചോദിച്ചത്. ഇതേസമയം […]
നടപടിയെ ന്യായീകരിച്ച് സിപിഎം
സര്‍ക്കാർ എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്തിയ സര്‍ക്കാരിന്റെ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം.മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പ്രതികരണവുമായി കെ മുരളീധരന്‍
ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണെന്ന് കെ മുരളീധരൻ.അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. അതോടൊപ്പം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ചേർക്കുകയാണ് സതീശനെതിരെയുള്ള എ,ഐ ഗ്രൂപ്പുകള്‍.
മഹാറാലിയുമായി ആം ആദ്മി പാർട്ടി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടിയുടെ മഹാറാലി ഇന്ന് ദില്ലിയിൽ.പ്രതിഷേധ റാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്,സഞ്ജയ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.ഡൽഹിയിലെ ഉദ്യാഗസ്ഥരുടെ നിയന്ത്രണാധികാരം ഡൽഹി സർക്കാരിനാണെന്ന സുപ്രീം കോടതിവിധി അട്ടിമറിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെയാണ് റാലി.സുരക്ഷയുടെ ഭാഗമായി അർധ സൈനിക വിഭാഗത്തിന്റെ 12 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
നടപടിയെ അപലപിച്ച് സതീശൻ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുമായി ബന്ധപ്പെട്ടുയർന്ന മാർക്ക്ലിസ്റ്റ് വിവാദം തത്സമയം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ആർഷോ നൽകിയ പരാതിയിൽ ഗൂഢാലോചനാ വകുപ്പ് അടക്കം ചുമത്തിയാണ് റിപ്പോട്ടർക്കെതിരെയടക്കം കേസെടുത്തത്.ഇത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല.വാദി പ്രതിയാകുന്ന കാഴ്ചയാണിതെന്നും കേസ് അടിയന്തരമായി പിൻവലിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
പതിനഞ്ച് ദിവസത്തിനകം പുതിയ പ്രവർത്തക സമിതി പ്രഖ്യാപിക്കുമെന്ന് സൂചന
റായ്പൂര്‍ എഐസിസി സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി നാമനിര്‍ദ്ദേശത്തിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.കോൺഗ്രസ് പ്രവർത്തക സമിതി പുന:സംഘടന ഉടനുണ്ടാകുമെന്നും പതിനഞ്ച് ദിവസത്തിനകം പുതിയ പ്രവർത്തക സമിതി പ്രഖ്യാപിക്കുമെന്നും സൂചന.അംഗസംഖ്യ 24 ൽ നിന്ന് 36 ആയി ഉയര്‍ത്തുമെന്നും റിപ്പോർട്ടുണ്ട്.
വ്യാജ പ്രചരണമാണെന്ന് പിണറായി വിജയന്‍
ട്രേഡ് യൂണിയനുകള്‍ നിക്ഷേപകര്‍ക്ക് എതിരല്ലെന്നും,ദശാബ്ദങ്ങളായി ഇവിടെ സംരംഭം നടത്തുന്ന ആര്‍ക്കും അത്തരത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി. കേരളത്തില്‍ ട്രേഡ് യൂണിയനുകളും സംരഭകരുമായി യാതൊരു പ്രശ്നവുമില്ലെന്നും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടെന്നത് വ്യാജ പ്രചരണമാണെന്നും പിണറായി വിജയന്‍.സോഷ്യലിസ്റ്റ് മല്‍സരത്തിന്റെ ഭാഗമായുള്ള വെല്ലുവിളിയായി ഏറ്റെടുത്ത് നിക്ഷേപം നടത്താന്‍ അമേരിക്കന്‍ മലയാളികള്‍ മുന്നോട്ട് വരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 11
◾എംബിബിഎസ് പ്രവേശനത്തിന് ഇനി കേന്ദ്രീകൃത കൗണ്‍സിലിംഗ്. സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന അധികാരമാണ് കേന്ദ്രം പുതിയ ഉത്തരവിലൂടെ പിടിച്ചെടുത്തത്. യുജി നീറ്റ് മെരിറ്റ് ലിസ്റ്റില്‍നിന്നാണു പ്രവേശനം നടത്തേണ്ടത്. ലംഘിക്കുന്ന കോളജുകളില്‍നിന്ന് പിഴയായി ഒരു കോടി രൂപ ഈടാക്കുമെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ◾മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു സര്‍ക്കാര്‍ വക പാരിതോഷികം. 2,500 രൂപ വരെയോ നിയമലംഘകര്‍ക്കു ചുമത്തുന്ന പിഴയുടെ 25 ശതമാനമോ പാരിതോഷികമായി നല്‍കുമെന്നു വ്യക്തമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി. ◾മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ ജയിച്ച […]
ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു
ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്.ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഡിജിറ്റല്‍ പണമിടപാടുകളില്‍ ഒന്നാമതെത്തി ഇന്ത്യ!
ഡിജിറ്റല്‍ പണമിടപാടുകളില്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളെ പിന്നിലാക്കി ഒന്നാമതെത്തി ഇന്ത്യ. സര്‍ക്കാരിന്റെ സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘മൈഗവ്ഇന്ത്യ’യില്‍ നിന്നുള്ള 2022-ലെ കണക്കുകള്‍ പ്രകാരം 8.95 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഈ കാലയളവിലെ ആഗോള ഡിജിറ്റല്‍ പണമിടപാടുകളുടെ 46 ശതമാനവും ഇന്ത്യയിലാണ് നടന്നത്. 2.92 കോടി ഡിജിറ്റല്‍ ഇടപാടുകളോടെ ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. 1.76 കോടി ഇടപാടുകളുമായി ചൈന മൂന്നാം സ്ഥാനത്തും 1.65 കോടി ഇടപാടുകളുമായി തായ്‌ലന്‍ഡ് നാലാം സ്ഥാനത്തുമെത്തി. 80 ലക്ഷം ഡിജിറ്റല്‍ […]
