jpg 20230611 105301 0000

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടിയുടെ മഹാറാലി ഇന്ന് ദില്ലിയിൽ.പ്രതിഷേധ റാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്,സഞ്ജയ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.ഡൽഹിയിലെ ഉദ്യാഗസ്ഥരുടെ നിയന്ത്രണാധികാരം ഡൽഹി സർക്കാരിനാണെന്ന സുപ്രീം കോടതിവിധി അട്ടിമറിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെയാണ് റാലി.സുരക്ഷയുടെ ഭാഗമായി അർധ സൈനിക വിഭാഗത്തിന്റെ 12 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *