‘കാര്‍ത്തികേയ’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ നടന് നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം ‘സ്പൈ’യിലെ ഗാനം പുറത്തുവിട്ടു. മനോഹരമായ ‘ഗാം ഝൂം ഝൂം’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണി, രമ്യ ബഹെറ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാരി ബി എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീചരണ്‍ സ്പൈയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്പൈ’ ജൂണ്‍ 29ന് തീയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റര്‍ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘നിങ്ങള്‍ എനിക്ക് രക്തം തരു, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്നുള്ള സുബാഷ് ചന്ദ്രബോസിന്റെ വാക്കുകളും അദ്ദേഹത്തിന്റെ മരണവും ഇപ്പോഴും നിഗൂഢമാണ്. ഈ കഥയാണ് സ്പൈ സംസാരിക്കുന്നത്. സാധാരണയായ സ്പൈ ത്രില്ലര്‍ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് സിനിമ ഒരുങ്ങുന്നത്. ആമസോണും സ്റ്റാര്‍ നെറ്റ് വര്‍ക്കും ചേര്‍ന്ന് 40 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ നോണ്‍ തീയേറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ഐശ്വര്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം ആര്യന് രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്.
നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന ചിത്രം ‘സ്പൈ’യിലെ ഗാനം
